തിരുവനന്തപുരം: വരുന്ന മൂന്ന് മണിക്കൂറിൽ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത.
അതേസമയം പാലക്കാട്, കൊല്ലം എന്നീ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്.തുടർച്ചയായ രണ്ട് ദിവസം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു. എട്ട് വർഷത്തിന് ശേഷം വീണ്ടും അനുഭവപ്പെട്ട എൽനിനോ പ്രതിഭാസത്തിലാണ് കേരളം ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: