തൃശ്ശൂര്‍: വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുള്ള തൃശ്ശൂരിലെ സിപിഎം അക്കൗണ്ടുകള്‍ക്കെതിരേ നടപടിക്കൊരുങ്ങി ഇ ഡിയും ആദായ നികുതി വകുപ്പും. ജില്ലയില്‍ തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കാത്ത 81 അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലുള്ള കോടികള്‍ക്ക് നികുതി അടച്ചില്ല. കണക്കിലും കാണിച്ചില്ല. കണക്കില്‍പ്പെടാത്ത ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര ഏജന്‍സികള്‍.
ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെയും മറ്റു നേതാക്കളെയും ഇ ഡിയും ആദായ നികുതി വകുപ്പും ഇന്നലെയും ചോദ്യം ചെയ്തു. ജില്ലാക്കമ്മിറ്റിയുടെ അക്കൗണ്ടിനെക്കുറിച്ചേ തനിക്കറിയൂവെന്നും മറ്റു അക്കൗണ്ടുകളെപ്പറ്റി അറിയില്ലെന്നുമായിരുന്നു വര്‍ഗീസിന്റെ മറുപടി. ജില്ലയുടെ പല ഭാഗത്തും പാര്‍ട്ടി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടി. ഇതിന്റെ സ്രോതസ് അന്വേഷിക്കുന്നു.
ജില്ലാക്കമ്മിറ്റിയുടെ പേരില്‍ ബാങ്ക് ഓഫ് ഇന്ത്യയിലുണ്ടായിരുന്ന രഹസ്യ അക്കൗണ്ട് ദിവസങ്ങള്‍ക്കു മുമ്പ് മരവിപ്പിച്ചിരുന്നു. ഇതില്‍ അഞ്ചു കോടി രൂപയുണ്ട്. ഇതു കൂടാതെ ജില്ലാക്കമ്മിറ്റിക്കു വേറെ നാല് അക്കൗണ്ടുകളുമുണ്ട്. ഇവയും പരിശോധിക്കുന്നു. ജില്ലാക്കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിലെ ലോക്കറില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് ഇ ഡി നേരത്തെ അറിഞ്ഞിരുന്നു. ഇക്കാര്യം ജന്മഭൂമി വാര്‍ത്തയാക്കുകയും ചെയ്തു. ഈ പണം രഹസ്യ അക്കൗണ്ടുകളിലേക്കു മാറ്റിയതാകാം.
ജില്ലയില്‍ സിപിഎം ഭരിക്കുന്ന 12 സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്നത് കഴിഞ്ഞ ദിവസം ഇ ഡി കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഈ സഹകരണ ബാങ്കുകളില്‍ പരിശോധനയ്ക്കൊരുങ്ങുകയാണ് ഇ ഡി. എം.എം. വര്‍ഗീസിനു പുറമേ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും കോര്പ്പറേഷന് കൗണ്‍സിലറുമായ പി.കെ. ഷാജന് എന്നിവരെയും ഇ ഡി ഇന്നലെ വിളിച്ചിരുന്നു. ചോദ്യം ചെയ്യലിനുശേഷം രാത്രി ഇവരെ വിട്ടയച്ചു.
രാവിലെ 11 മുതലായിരുന്നു ചോദ്യം ചെയ്യല്‍. ബിജുവും ഷാജനും സിപിഎം നിയമിച്ച കരുവന്നൂര്‍ തട്ടിപ്പ് അന്വേഷണ കമ്മിറ്റി അംഗങ്ങളായിരുന്നു. അന്വേഷിച്ചെങ്കിലും റിപ്പോര്‍ട്ട് പാര്‍ട്ടിക്കു നല്‍കിയില്ലെന്നും അതിനാലാണ്് പാര്‍ട്ടി നടപടിയുണ്ടാകാത്തതെന്നുമാണ് ബിജുവിന്റെ മൊഴി. എന്നാല്‍ റിപ്പോര്‍ട്ട് പാര്‍ട്ടിക്കു സമര്‍പ്പിച്ചിരുന്നെന്ന് പി.കെ. ഷാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: