കോട്ടയം: ഇക്കുറിയെങ്കിലും ജലക്ഷാമം ഉണ്ടാകരുതെന്ന് കരുതി പാമ്പാടിയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ആര്.ഐ.ടി) മൂന്നു കുഴല്‍ കിണറുകളാണ് കുഴിച്ചത്. പക്ഷേ ഒന്നിലും വെള്ളം ലഭിച്ചില്ല. നിലവിലുള്ള സാധാരണ കിണറിലാണെങ്കില്‍ വേനലാവുന്നതോടെ വെള്ളം വറ്റും. പമ്പിംഗ് മുടങ്ങും. പ്രാഥമിക ആവശ്യത്തിനുപോലും വെള്ളമില്ലാതെ വന്നാല്‍ ക്ളാസുകള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും? അതിനാല്‍ ക്ളാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുകയാണ് ആര്.ഐ.ടി. തല്ക്കാലം മൂന്നുദിവസത്തേക്കാണെങ്കിലും മഴ കനിഞ്ഞില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ബിരുദ ബിരുദാനന്തര കോഴ്സുകളിലായി 1800 വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. അതില്‍ 800 പേരും താമസിക്കുന്നത് ഹോസ്റ്റലില്‍. പോരെ പൂരം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: