തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മോദിയെയും യോഗിയെയും ചീത്ത വിളിക്കാന്‍ ഉഷാര്‍ കൂടുതലാണെന്നും എന്നാല്‍ ഇവിടെ ഭരിയ്ക്കുന്നവരെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും മല്ലികാ സുകുമാരന്‍. മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ലെന്നും എന്നിട്ടും എന്തിനാണ് അവരെ ഇവിടുത്തെ മാധ്യമങ്ങള്‍ കൂടുതല്‍ വീറോടെ വിമര്‍ശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അവരെല്ലാം അവരുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് തൂത്ത് വാരിക്കൊണ്ടുപോകുമെന്നും മല്ലികാസുകുമാരന്‍.
ഒരു മലയാളം വാര്‍ത്ത ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു മല്ലികാ സുകുമാരന്റെ ഈ പ്രതികരണം. മോദിയെ തെറി വിളിച്ചിട്ട് കാര്യമില്ല. ഇവിടുത്തെ പ്രശ്നം ആദ്യം തീര്‍ക്കട്ടെ.- മല്ലികാ സുകുമാരന്‍ പറഞ്ഞു.
വിദേശ മലയാളികള്‍ക്കിടയില്‍ ഇന്ത്യയെക്കുറിച്ചുള്ള അഭിപ്രായം മാറി
“ഇന്ത്യയെ കുറ്റം പറയുമ്പോള്‍ വിദേശത്തുള്ള മലയാളികള്‍ പറയുന്നത് ഇന്ത്യ മാറിയിട്ടുണ്ടെന്നാണ്. അവരെല്ലാം നാല്പത് വര്‍ഷമായി, മുപ്പത് വര്‍ഷമായി, ഇരുപത് വര്‍ഷമായൊക്കെ ആസ്ത്രേല്യയിലും യുകെയിലും ഒക്കെ സ്ഥിരതാമസമാക്കിയവരാണ്. ഇന്ത്യ എന്ന് ഇപ്പോള്‍ പറയുമ്പോള്‍ ഈ രാജ്യത്തിന് ഒരു വിലയുണ്ട്. സാമ്പത്തിക വളര്‍ച്ച മാത്രമല്ല അവര്‍ ഉദ്ദേശിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്.” – മല്ലികാ സുകുമാരന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: