ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ സാഹചര്യത്തിലാണ് അത്രയും സീറ്റുകള്‍ പാര്‍ട്ടി നേടുമെന്ന് മോദി പ്രഖ്യാപിച്ചത്. ഇത് ബിജെപി-ജനസംഘം നേതാവ് ശ്യാം പ്രസാദ് മുഖര്‍ജിക്കുള്ള ആദരാഞ്ജലിയായിരിക്കുമെന്നും ഉള്ള മോദിയുടെ പ്രഖ്യാപനം പിന്നീട് പല റാലികളിലും മോദി 370 എന്ന മാന്ത്രിക സംഖ്യയായി ബിജെപി ഉയര്‍ത്തി കാണിക്കുകയായിരുന്നു. ബിജെപി ഒറ്റയ്‌ക്ക് 370 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 400 സീറ്റുകള്‍ നേടുമെന്നും മോദി പറയുന്നു.
ഇത് യാഥാര്‍ത്ഥ്യമാകുമോ? ബിജെപി കേവലഭൂരിപക്ഷം നേടുമെങ്കിലും 370 സീറ്റുകള്‍ ബിജെപിയ്‌ക്ക് മാത്രമായി നേടാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് വിശകലനവിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. 540 ല്‍ നിന്നും 370 സീറ്റുകള്‍ നേടാനല്ല, എതിരാളികള്‍ക്ക് ഒരു മാനസിക പ്രഹരം നല്‍കുക മാത്രമാണ് മോദിയുടെ ലക്ഷ്യമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു. വലിയൊരു വിജയലക്ഷ്യം കൈവരിക്കുമെന്ന് പ്രചരിപ്പിച്ചാല്‍ സ്വാഭാവികമായും പ്രതിപക്ഷം തോല്‍വി മണക്കും. എവിടെ നിന്നെല്ലാമാണ് ബിജെപി ഇത്രയും സീറ്റുകള്‍ നേടിയെടുക്കുക? രാഷ്‌ട്രീയ പണ്ഡിതര്‍ തലപുകയ്‌ക്കുന്നത് മോദി പറയുന്ന 370 എന്ന മാജിക് നമ്പറിനെക്കുറിച്ചാണ്.
ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വേയില്‍ 370 സീറ്റുകള്‍ നേടാന്‍ ബിജെപി ചില തന്ത്രങ്ങള്‍ മെനയേണ്ടതുണ്ടെന്ന് പറയുന്നു. ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ടത് മൂന്ന് തന്ത്രങ്ങളാണ്:
1.ബിജെപിയുടെ ശക്തികേന്ദ്രങ്ങള്‍ നിലനിർത്തുക
ബീഹാർ, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗോവ എന്നീ 12 സംസ്ഥാനങ്ങളിലും ജമ്മു, കേന്ദ്രഭരണ പ്രദേശങ്ങളിലും എൻഡിഎയുടെ ശക്തികേന്ദ്രങ്ങൾ നിലനിർത്തുക എന്നതാണ് ആദ്യത്തേത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലകളില്‍ നിന്നും 210ൽ 198 സീറ്റുകൾ നേടി എൻഡിഎയ്‌ക്ക് ഈ മേഖലകളിൽ 94 ശതമാനം സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു.
2. കൂടുതല്‍ മെച്ചപ്പെടുത്തല്‍ നടത്തേണ്ട സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
ചില സംസ്ഥാനങ്ങളില്‍ നില മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് രണ്ടാമത്തെ തന്ത്രം. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, കേരളം, തെലങ്കാന, അസം, പഞ്ചാബ്, കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ 11 മേഖലകൾ ആക്‌സിസ് മൈ ഇന്ത്യ ഉയർത്തിക്കാട്ടുന്നു. ഈ മേഖലകളിൽ സഖ്യം 40 ശതമാനം സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് നേടിയത്. 285ൽ 161 സീറ്റുകൾ നേടണമെങ്കിൽ സ്ട്രൈക്ക് റേറ്റ് 57 ശതമാനമായി ഉയർത്തേണ്ടതുണ്ട്.
3. മഹാരാഷ്‌ട്രയിൽ ശിവസേനാസീറ്റുകൾ നിലനിർത്തുക
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിൽ ബിജെപി 23 സീറ്റുകളും ശിവസേന 18 സീറ്റുകളും നേടിയിരുന്നു. മൊത്തത്തിൽ, 85 ശതമാനം സ്ട്രൈക്ക് റേറ്റിൽ വാഗ്ദാനം ചെയ്ത 48 സീറ്റുകളിൽ 41 എണ്ണവും എൻഡിഎ നേടിയിരുന്നു. എന്നാൽ, പിന്നീട് ശിവസേനയും ബിജെപിയും പിരിഞ്ഞു. തുടർന്ന് ശിവസേന രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. അതിനാൽ, മഹാരാഷ്‌ട്രയില്‍ ശിവസേന 18 സീറ്റുകള്‍ പിടിക്കേണ്ടത് എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: