Categories: Samskriti

മനുഷ്യനെന്ന മാതൃകയുടെ ആവിര്‍ഭാവം

ഈശാവാസ്യോപനിഷത്ത്: 'സ്വന്തം ദിവ്യതയിലേക്കുള്ള ജാലകം'-19

Published by

തൊരു സൃഷ്ടിയുടെയും ആദ്യം ഉണ്ടാകുന്നത് സങ്കല്‍പ്പമാണ്. തുടര്‍ന്ന് ആ സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍ വ്യക്തമാക്കുന്നതാണ് അടുത്ത ഘട്ടം. അഥവാ അതിന്റെ ജ്ഞാനാവസ്ഥ. ഇത് സങ്കല്പത്തിന്റെ ജ്ഞാനരൂപമാണ്. അവിടെയാണ് എവിടെ? എന്ത്? എങ്ങനെ? എന്നതിനുള്ള ഉത്തരങ്ങളുള്ളത്. ഈ ജ്ഞാനരൂപത്തെയാണ്, സൃഷ്ടിക്കുവാന്‍ പോകുന്നതിന്റെ മാതൃക യായി വച്ചു കൊണ്ട്, ചെറിയ മുറി മുതല്‍ വലിയ കെട്ടിട സമുച്ചയം വരെ ഉണ്ടാക്കിയെടുക്കുന്നത്. ഈവിധം രണ്ട് അവസ്ഥകളും കഴിഞ്ഞേ ബൃഹത്തായ സൃഷ്ടികളെല്ലാം യാഥാര്‍ത്ഥ്യമാകൂ. ഈശ്വരന്റെ ഈ ലോകവും ഇതുപോലെ സങ്കല്പം, ജ്ഞാനം, നിര്‍മ്മിതി എന്ന മൂന്ന് പടികളിലൂടെയാണ് സംഭവിച്ചിരിക്കുന്നത്.

തന്റെ സങ്കല്‍പ്പശക്തി കൊണ്ട് വൈവിധ്യമായ ലോകത്തെ വിഭാവനം ചെയ്ത ഈശ്വര ന്‍, ആ സങ്കല്‍പ്പങ്ങളെ ജ്ഞാനദശയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന രണ്ടാമത്തെ ഘട്ടമാണ് ചുരുക്കി ഈ ശ്ലോകത്തിലൂടെ നമ്മളോട് പറയുന്നത്. അതായത് അവിടുത്തേക്ക് രൂപമില്ലായിരുന്നു. എന്നാല്‍ സങ്കല്പമനുസരിച്ച് ജ്ഞാനവസ്ഥ പ്രാപിച്ചപ്പോള്‍ എങ്ങും നിറഞ്ഞ് നില്‍ക്കുന്ന ഈശ്വരന് രൂപവും വന്നു. എങ്ങനെയെന്നാല്‍.. (ശ്രദ്ധിക്കുക, ഇതൊന്നും നിര്‍മ്മിതിയുടെ ഘട്ടത്തിലുള്ളതല്ല).

മുമ്പു പറഞ്ഞ ഉദാഹരണം തന്നെ എടുക്കാം. ആ കെട്ടിടസമുച്ചയം നിര്‍മ്മിക്കണമെങ്കില്‍ ആദ്യമായി വേണ്ടത് എല്ലാം തികഞ്ഞ ആ സങ്കല്‍പ്പത്തിന്റെ രൂപരേഖയാണല്ലോ. അതിനായി പേപ്പര്‍ എന്ന മാധ്യമത്തില്‍, കുറുകിയ തും നീളമുള്ളതുമായ വരകള്‍ കൊണ്ട് ആ പൂര്‍ണ്ണതയിലെത്തിയ കെട്ടിടമെന്ന സങ്കല്‍പ്പത്തിന്റെ ചെറിയ മാതൃക രൂപപ്പെടുത്തുന്നു.

ഇതുപോലെ ഈശ്വരനും താന്‍ സൃഷ്ടിക്കാന്‍ പോകുന്ന ലോകത്തെ കുറിച്ച് വ്യക്തമായ ധാരണ ആദ്യമേ ഉണ്ടായിരുന്നു. അതനുസ രിച്ച്, ‘കാലം’ എന്ന മാധ്യമത്തിലൂടെ ഭാവനാ
പൂര്‍ണനായ ആ ചിത്രകാരനും തന്റെ സൃഷ്ടിയെ രൂപപ്പെടുത്തി. അവിടുന്ന് അനന്തമായ കാലത്തില്‍ നിന്ന് കുറുകിയതും നീളമുള്ളതു മായ സമയഗഡുക്കള്‍ കൊണ്ട്, പൂര്‍ണതയുള്ള ലോകമെന്ന തന്റെ സങ്കല്‍പ്പത്തിന്റെ മാ തൃകയെ ആദ്യമായി സൃഷ്ടിച്ചെടുത്തു. ശരിക്കും ആ മാതൃകയ്‌ക്ക് ഒരു മനുഷ്യന്റെ രൂപമായിരുന്നു.

ഇത് വളരെ വിചിത്രമായി തോന്നാം. എന്നാല്‍ ഐതരയോപനിഷത്തില്‍ ഈ കാര്യം സ്പഷ്ടമായി അവതരിപ്പിച്ചിട്ടുണ്ട്. ആദിയില്‍ ആത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഉണ്ടായിരുന്നുള്ളൂ എന്നും, അവിടുന്ന് സൃഷ്ടിനടത്തുവാന്‍ ആഗ്ര ഹിച്ചപ്പോള്‍ ക്രമത്തില്‍ അമ്പസ്സ്, മരീചികള്‍, മരം, അപ്പ് എന്നിങ്ങനെ നാല് ലോകങ്ങളെയും ഉണ്ടാക്കിയതായി പറയുന്നുണ്ട്. ഇതില്‍ അവസാനത്തെ ലോകമായ ‘അപ്പ്’ നമ്മുടെ ലോകത്തിലെ, ജലം തന്നെയാണ്. തുടര്‍ന്ന് സൃഷ്ടിച്ചവയെ പാലിക്കുന്നതിനായി, ഈശ്വരന്‍ ജലത്തില്‍നിന്ന് മനുഷ്യനെയും രൂപപ്പെടുത്തിയതായി പറയുന്നു. അങ്ങനെ ഉണ്ടായി വരുന്ന മനുഷ്യന്റെ മുഖവും അതില്‍ നിന്ന് പൂറപ്പെടുന്ന വാക്കും, മൂക്കും, കണ്ണും, ചെവിയുമായി തീരുന്നത്, ഈ ലോകംതന്നെയാണെന്ന വസ്തുത നമുക്ക് അവിടെ കാണാന്‍ കഴിയും. അതായത് മനുഷ്യനെന്ന മാതൃകയെ അടിസ്ഥാനമാക്കിയാണ് ഈശ്വരന്‍ ഈ ലോകത്തെ സൃഷ്ടിച്ചെടുത്തത്. ഇവിടെ മനുഷ്യന്‍ എന്നത് സൃഷ്ടിക്കേണ്ട ഈ ലോകത്തിന്റെ ആത്യന്തികമായ പൂര്‍ണതയെയാണ് പ്രതിനിധീകരിക്കുന്നത്.

മനുഷ്യന്റെ രൂപം പൂര്‍ണതയെ പ്രതിനിധീകരിക്കുവാനുള്ള കാരണം, സൃഷ്ടിവ്യവസ്ഥയില്‍ പരിണാമത്തിന്റെ അവസാനഘട്ടത്തിലെത്തിയവനാണ് ‘മനുഷ്യന്‍’ എന്ന് പറയാം. എന്തെന്നാല്‍, അവനേക്കാള്‍ ശ്രേഷ്ഠമായ ഒന്നിനെ ഈ പ്രകൃതി സൃഷ്ടിച്ചതായി കാണു ന്നില്ല. മാത്രമല്ല അവന്‍ സ്വയമേവ പൂര്‍ണനായതുകൊണ്ടാണല്ലോ മനുഷ്യശരീരത്തില്‍ കൂടി ജീവന് ഏത് കാലത്തും, സര്‍വതിനും ആധാരമായ ആ പൂര്‍ണതയെ പ്രാപിക്കുവാന്‍ കഴിയുന്നത്. ആയതിനാല്‍ ഇവിടെ ഏറ്റ വും പൂര്‍ണത അവകാശപ്പെടാവുന്ന ജീവി മനുഷ്യന്‍തന്നെയാണ്. അവസാനമായി സൃഷ്ടിച്ചെടുക്കേണ്ട, എല്ലാം തികഞ്ഞ ആ രൂപത്തിലേക്ക് കാലം ഏകാഗ്രതയോടെ വിന്യസിക്കപ്പെട്ടപ്പോള്‍ സ്വാഭാവികമായും അതിന് ആ രൂപം വരികയായിരുന്നു. കാലത്തിന്റെ ആ ലക്ഷ്യബോധത്തോടെയുള്ള തപസ്സാണ്, മാതൃകയ്‌ക്ക് ഒരു മനുഷ്യന്റെ രൂപം നല്‍കുന്നത്.

പൂര്‍ണമായ ഈ മാതൃകയ്‌ക്ക്, നിര്‍മ്മാണ ഘട്ടത്തിലെത്തിയ സൃഷ്ടിയുടെ പരിമിതികള്‍ ഉണ്ടാവില്ല. അതായത് കെട്ടിടത്തിന്റെ പേപ്പറിലെ മാതൃകയ്‌ക്ക്, നിര്‍മ്മിച്ചെടുത്ത കെട്ടിട ത്തിന്റെ ചുമരും മറ്റും കാണില്ല. ഒന്ന് സൂക്ഷ്മവും മറ്റൊന്ന് സ്ഥൂലവുമായതുപോലെ (ദ്രവ്യമയമായ രൂപത്തില്‍ പ്രകടമാകുമ്പോള്‍ അത് സ്ഥൂലം. ആ അവസ്ഥയില്‍ എത്തുന്നതിന് മുമ്പുള്ള ഘട്ടമാണ് സൂക്ഷ്മം), കാലത്തിന്റെ ഈ മാതൃകയും സ്ഥൂല രൂപത്തിലുള്ളതല്ല. അതാണ് ഇവിടെ ചുറ്റും വ്യാപിച്ചിരിക്കുന്നതും പ്രകാശിച്ചുകൊണ്ടിരിക്കുന്നതും ശരീരം ഇല്ലാത്തതുമായ, പരമമായ സ്ഥിതിയില്‍ ആയിരിക്കുമ്പോഴും, ക്ഷണികമായ, സാധാരണ ശരീരത്തിലെ വിശേഷങ്ങളായ വ്രണങ്ങളും ഞരമ്പുകളും ഇല്ലാത്തതായും പറയുന്നത്. എന്നാല്‍ ഈ വരികള്‍ പരോക്ഷമായ രീതിയില്‍ മറ്റൊരു സത്യത്തെ പറയുന്നുണ്ട്. ശരീരത്തിന്റേതായ പരിമിതിയിലേക്ക് സത്തയെ ഒതു ക്കിയാലെ അതില്‍ ഇതെല്ലാം ആരോപി ക്കാന്‍ കഴിയൂ. എന്ന് പറഞ്ഞാല്‍ വ്രണങ്ങളില്ലാത്ത, ഞരമ്പുകളില്ലാത്ത ഒരു ശരീരം ഉണ്ടെങ്കിലല്ലേ ഇതൊന്നും അതില്‍ ഇല്ലായെന്ന് പറയുവാന്‍ പറ്റൂ. വ്യക്തമായി ഒരു ശരീരത്തെ അവിടെ കാണുന്നുണ്ട് എന്ന് സാരം. ആ ചിന്ത യെ ഉറപ്പിക്കുന്നതാണ് അടുത്ത വിവരണങ്ങള്‍.

‘സര്‍വസാക്ഷിയും, സങ്കല്പശക്തികൊണ്ട് മഹാകവിയും…’ ആകണമെങ്കില്‍ ചില ഗുണങ്ങള്‍ അവിടെ തെളിഞ്ഞ് കാണണം. ഒന്നാമതായി, സൃഷ്ടിയെന്ന വ്യവസ്ഥിതിയില്‍ ഒതുങ്ങാതെ ഇതിന് വെളിയിലും അതിന് ഒരസ്ഥിത്വം ഉണ്ടായിരിക്കണം. അതായത് ഒരു സംഭവത്തിന് ഉള്ളിലായിരിക്കുമ്പോഴും അതില്‍ നിന്നെല്ലാം മാറിനില്ക്കുവാനും കഴിയണം, അപ്പോഴേ സാക്ഷിയാകുവാന്‍ പറ്റൂ. ഇവിടെയാകട്ടെ അത് സര്‍വതിനും സാക്ഷിയാണ്. അങ്ങനെ മാറിനില്‍ക്കുമ്പോഴും അതിന് ലോകമെന്ന ഭാവനയും (ആശയവും), അതിനെ സ്വയം ലയിച്ച് പ്രകടിപ്പിക്കുവാനുള്ള കഴിവും (സാക്ഷാത്കരിക്കുവാനുള്ള ശക്തിയും), ഒന്നുപോലെ ഉള്‍ച്ചേര്‍ന്നാലെ അതിനെ ഒരു മഹാകവിയായി വിളിക്കുവാനും പറ്റൂ (തന്റെ ഭാവനയെ വാക്കുകളിലൂടെ സ്വയം മറന്ന് ആവിഷ്‌കരിക്കുകയല്ലേ മഹാകവികള്‍ ചെയ്യുന്നത്). ഈ വിശേഷണങ്ങളില്‍ കൂടി വെളി വാകുന്നത്. വളരെ ക്രിയാത്മകമായി സൃ ഷ്ടിയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം മാറിനില്‍ക്കുവാനും അതിന് കഴിയുന്നുണ്ട് എന്നും തന്നെയാണ്. അതായത് പരമസ്വരൂപവുമായി ചേര്‍ന്ന് അസ്ഥിത്വം കല്‍ പ്പിക്കേണ്ടതായ മറ്റൊരവസ്ഥകൂടി അവിടെയുണ്ടെന്ന് വ്യക്തം. ഈ അനുമാനത്തെ യുക്തിയുമായി ചേര്‍ത്ത് നോക്കിയാല്‍ ഇത് കൂടുതല്‍ മനസ്സിലാകും.

ഒരു മാതൃക ഇല്ലാതെ, അത് തന്നെ നേരിട്ട് പ്രവര്‍ത്തിച്ച് ലോകമായി മാറുന്നുവെന്ന് വിചാരിക്കുക. അപ്പോള്‍ അതിന് ഇതെല്ലാമായി വ്യവഹരിക്കേണ്ടിവരും. അങ്ങനെ എപ്പോഴും സജീവമായി പങ്കെടുക്കുന്ന ഒന്നിന് എങ്ങനെ ഒരു സാക്ഷിയുടെ ഭാവത്തില്‍ വര്‍ത്തിക്കുവാന്‍ കഴിയും? മാത്രമല്ല മുന്‍പേയുള്ള ഒരു ജ്ഞാനം അനുസരിച്ചാണ് ലോകത്തെ തയ്യാ റാക്കുന്നതെങ്കില്‍ (കാര്യങ്ങളെ ശരിയായ വിധത്തില്‍ വിഭജിച്ചു കൊടുത്തു.) പിന്നെ അവിടെ ഭാവനയ്‌ക്ക് എന്ത് സ്ഥാനമാണുള്ളത്? അങ്ങനെ ചിന്തിക്കുമ്പോള്‍, ഇവിടെ നിത്യത തന്നെ സര്‍ഗശക്തിയുള്ള മറ്റൊരവസ്ഥയെ തന്നില്‍ നിന്ന് സൃഷ്ടിച്ചെടുക്കുക യായിരുന്നു, അഥവാ മായാരൂപത്തിലുള്ള ഒന്നിനെ തന്നില്‍ തന്നെ ആരോപിക്കുകയായിരുന്നു, എന്ന് വരുന്നു.
(തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക