കോട്ടയം: ഇടുക്കി രൂപത ‘കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ചത് തികച്ചും ന്യായമായ കാര്യമാണെന്ന് ബിജെപി. തങ്ങളുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവാണ് ഇടുക്കി രൂപത മുന്നോട്ട് വെച്ചതെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ്. എന്‍ ഹരി പറഞ്ഞു. സംഭവത്തില്‍ ഇടുക്കിയിലെ െ്രെകസ്തവ കുടുംബങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ല .സിപിഎം നേതാക്കള്‍ക്കും കാണ്ഗ്രസിനും ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വികാരം മനസിലാവില്ല. നാല് വോട്ടിനു വേണ്ടി എന്ത് വൃത്തികേടിനും കൂട്ടുനില്‍ക്കുന്ന ഭരണപ്രതിപക്ഷങ്ങള്‍ക്ക് വേട്ടയാടാന്‍ ഉള്ളതല്ല ഇവിടുത്തെ ഭൂരിപക്ഷ സമൂഹങ്ങള്‍. എന്‍ ഹരി പ്രസ്താവനയില്‍ പറഞ്ഞു.
ആവിഷ്കാരസ്വാതന്ത്ര്യത്തിന് തടയിടാന്‍ ആരെയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഇവിടെ രാം കേ നാം ഡോക്യുമെന്ററിയും രാജ്യത്തെ അപകീര്‍ത്തിപെടുത്തിയ ബിബിസി ഡോക്യുമെന്ററിയും പ്രദര്ശിപ്പിച്ചവരാണ് സിപിഎമ്മും കോണ്‍ഗ്രസും. കശ്മീര്‍ ഫയല്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പറഞ്ഞു സമരം ചെയ്തതും ഇതേ മുന്നണികള്‍ തന്നെ.
ശ്രീ നാരായണ ഗുരുദേവനെ കുരിശില്‍ തറച്ചു ചാട്ടവാറിനടിച്ചതും സെക്സി ദുര്‍ഗ പ്രദര്‍ശിപ്പിച്ചും സരസ്വതി ദേവിയെ തുണിയില്ലാതെ വരച്ചതും ഇതേ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നേതാക്കളും തന്നെയായിരുന്നു.ഇവര്‍ക്ക് നിശബ്ദ പിന്തുണ നല്‍കിയത് ഇവിടുത്തെ യൂഡിഎഫ് നേതൃത്വമാണ് എന്ന് എല്ലാവര്ക്കും വ്യക്തമായ കാര്യമാണ്.ഇവര്‍ക്ക് കേരള സ്റ്റോറി എന്ന ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്ന് പറയാന്‍ എന്ത് യോഗ്യത..?
പാലാ ബിഷപ് ലൗ ജിഹാദിനെ കുറിച്ചും നര്‍കോട്ടിക് ജിഹാദിനെ കുറിച്ചും പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ കേസെടുത്തവരാണ് പിണറായി സര്‍ക്കാര്‍. കേരളത്തില്‍ നിന്ന് ക്രിസ്ത്യന്‍ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട് എന്നത് വസ്തുത തന്നെയാണ്. സോണിയാ സെബാസ്റ്റിനും നിമിഷയും അഖിലയേയും പോലുള്ള നിരവധി പെണ്‍കുട്ടികള്‍ ഇപ്പോഴും ജിഹാദികളുടെ പിടിയില്‍ അമര്‍ന്നിട്ടുണ്ട്. തങ്ങളുടെ കുട്ടികളെയും കുടുംബത്തെയും ബോധവല്‍ക്കരിക്കുക എന്നത് രാജ്യദ്രോഹമല്ല എന്ന് പിണറായി സര്‍ക്കാരും പ്രതിപക്ഷ നേതാവും മനസിലാക്കണം.
ബോംബ് നിര്‍മ്മാണവും ലഹരിക്കടത്തും കൊള്ളയും കൊലയും നടത്തി ലഷ്കറെ തോയ്ബയെ വരെ വെല്ലുന്ന തരത്തില്‍ സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തി കുട്ടികളെയും കുടുംബങ്ങളെയും വഴിതെറ്റിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടതു വലതു പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോഴും ക്രിസ്ത്യന്‍ ഹിന്ദു കുടുംബങ്ങളുടെ ആശങ്കയോ വികാരമോ മനസിലാകുന്നില്ല. നാല് വോട്ടിന് കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതിയായ നേതാവിനോപ്പം വേദിപങ്കിട്ട സിപിഎം നേതാക്കള്‍ക്കും എസ്ഡിപിഐ പോലുള്ള ത്രീവ്രവാദ സംഘടനകളുടെ വോട്ട് വാങ്ങി ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസിനും ഹിന്ദു. ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വികാരം മനസിലാവില്ല. അവരുടെ ആശങ്കയാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചു കുട്ടികളെ ബോധവല്ക്കരിച്ചത്. എന്‍ ഹരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: