തിരുവനന്തപുരം: തിരുവനന്തപുരം സീറ്റ് തനിക്ക് ലഭിച്ചത് പ്രധാമന്ത്രിയുടെ താല്പര്യപ്രകാരമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. അഖിലഭാരതീയ പൂര്‍വ സൈനിക് സേവാ പരിഷത്തും സൈന്യ മാതൃശക്തിയും സംയുക്തമായി സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞെങ്കിലും സീറ്റ് കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. പക്ഷേ തിരുവനന്തപുരം സീറ്റ് തന്നെ നല്‍കിയത് പ്രധാനമന്ത്രിയുടെ താല്പര്യപ്രകാരമാണ്. തിരുവനന്തപുരത്തിന്റെ വികസനമാണ് തന്റെ ലക്ഷ്യമെന്നും കടം വാങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കേണല്‍ സുധാകരന്‍നായര്‍ അധ്യക്ഷത വഹിച്ചു. എയര്‍ മാര്‍ഷല്‍ റിട്ട. മധുസൂദനന്, മേജര്‍ ജനറല്‍ റിട്ട. എന്‍.എസ്. നായര്‍, ക്യാപ്റ്റന്‍ ഗോപകുമാര്‍, സൈന്യ മാതൃശക്തി ജില്ലാ രക്ഷാധികാരി മായ ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് ഷീല എസ്., ആര്‍എസ്എസ് കാര്യകാരി സദസ്യന്‍ ആര്.എസ്. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: