തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു പിന്തുണ തേടി പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ്മ അണിയിച്ചൊരുക്കിയ ‘രാജീവം വിടരട്ടെ’ എന്ന പേരിലുള്ള പ്രത്യേക കാരിക്കേച്ചര്‍ റോഡ് ഷോ തെരഞ്ഞെടുപ്പു പ്രചാരണച്ചൂടില്‍ വേറിട്ട കാഴ്ചയായി. നെയ്യാറ്റിന്‍കരയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നാണ് പ്രത്യേക റോഡ് ഷോ ആരംഭിച്ചത്.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഫഌഗ് ഓഫ് ചെയ്തു. സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും 10.5 അടി ഉയരത്തിലുള്ള കൂറ്റന്‍ കാരിക്കേചര്‍ രൂപങ്ങളാണ് ഈ റോഡ് ഷോയിലെ മുഖ്യ ആകര്‍ഷണം. ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ട്. 18 കിലോയോളം ഭാരമുണ്ട് ഇവയ്ക്ക്.
ബിജെപി പ്രവര്‍ത്തകരുടേയും എന്‍ഡിഎ അനുഭാവികളുടേയും അകമ്പടിയോടെ നെയ്യാറ്റികര മണ്ഡലത്തിലുടനീളം പര്യടനം നടത്തി. നെയ്യാറ്റികര ടൗണ്‍ ബസ്സ്റ്റാന്‍ഡ്, ആലുമൂട് ജങ്ഷന്, ടിബി ജങ്ഷന്, മൂന്നുകല്ലിന്മൂട് ജങ്ഷന്, വഴുതൂര്‍, ഹോസ്പിറ്റല്‍ ജങ്ഷന് എന്നിവിടങ്ങളിലൂടെയാണ് കടന്നു പോയത്. വരുംദിവസങ്ങളില്‍ പാറശ്ശാല, നേമം, കോവളം, കഴക്കൂട്ടം, പേട്ട, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും ‘രാജീവം വിടരട്ടെ’ പ്രത്യേക റോഡ് ഷോ പര്യടനം നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: