തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍, നിര്‍മ്മല സീതാരാമന്, പി. രാജീവ് എന്നിവരെ പുകഴ്ത്തി മല്ലികാ സുകുമാരന്‍. ഒരു സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് മല്ലികാ സുകുമാരന്‍ ഇവരെ പുകഴ്ത്തിപ്പറഞ്ഞത്.
രാജീവ് ചന്ദ്രശേഖര്‍ ഇന്ന് വരെ അദ്ദേഹം എവിടെയെങ്കിലും എന്റെ പാര്‍ട്ടി ഈ ന്യൂസ് ചാനലിലൂടെ വളരട്ടെ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അതാണ് പഠിക്കേണ്ടത് എല്ലാവരും. പാര്‍ട്ടി വളര്‍ത്താനല്ല ദൃശ്യമാധ്യമം ഉപയോഗിക്കേണ്ടത്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. – രാജീവ് ചന്ദ്രശേഖറിന്റെ പ്രൊഫഷണല്‍ സമീപനത്തെ പുകഴ്ത്തി മല്ലികാ സുകുമാരന്‍ പറഞ്ഞു.
അതുപോലെ മാന്യമായി സംസാരിക്കുന്ന ഒരാളാണ് വ്യവസായമന്ത്രി പി. രാജീവ്. ന്യൂസ് ചാനലില്‍ വന്നിരുന്ന് എത്ര പ്രകോപനമുണ്ടായാലും അദ്ദേഹം ഒന്നും പറയില്ല. കാര്യമാത്ര പ്രസക്തമായി സംസാരിക്കാറേയുള്ളൂ. – മല്ലികാ സുകുമാരന്‍ പറഞ്ഞു.
അതുപോലെ, നന്നായി സംസാരിക്കുന്ന വനിതാ മന്ത്രിമാരുണ്ടെന്ന് ഇപ്പോള്‍ ശ്രദ്ധിച്ചപ്പോഴാ മനസ്സിലായത്. അതിന് ഉദാഹരണമാണ് നിര്‍മ്മലാ സീതാരാമന്. അവരുടെ ഭര്‍ത്താവെവിടെ ഇതൊക്കെ അന്വേഷിക്കലാണ് കേരളത്തിലുള്ളവരുടെ ജോലി. – മല്ലികാ സുകുമാരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: