ജെനീവ : സുസ്ഥിരതയും സാമ്പത്തിക വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് തമ്മിൽ വൈരുദ്ധ്യമില്ലെന്ന് യുഎൻ ജനറൽ അസംബ്ലി പ്രസിഡൻ്റ് ഡെന്നിസ് ഫ്രാൻസിസ്. സുസ്ഥിരതയാണ് 21-ാം നൂറ്റാണ്ടിലെ വികസനത്തിന്റെ നങ്കൂരമെന്ന് അടിവരയിടുന്നതായും ഡെന്നീസ് ഫ്രാൻസിസ് വ്യക്തമാക്കി.
യുഎൻ പൊതുസഭയുടെ 78-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരമായ ഭാവിക്ക് വഴിയൊരുക്കുക എന്ന പ്രമേയത്തിൽ ഒരുങ്ങുന്ന ‘സുസ്ഥിരതാ വാരം’ ചടങ്ങ് ഏപ്രിൽ 15-19 തീയതികളിൽ യുഎൻ ആസ്ഥാനത്ത് വിളിച്ചുകൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം, ഇൻഫ്രാസ്ട്രക്ചർ കണക്റ്റിവിറ്റി, ഗതാഗതം, ഊർജം, കടം തുടങ്ങിയ നിർണായക മേഖലകളിലെ സുസ്ഥിരതയെ കേന്ദ്രീകരിച്ചുള്ള സമർപ്പിത പരിപാടികൾ ആഴ്ചയിൽ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: