കൊല്ലം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളില്‍ രാജ്യം കുതിക്കുമ്പോള്‍ സാമ്പത്തിക രംഗത്ത് ഉള്‍പ്പെടെ കേരളം തകരുകയാണെന്നും ഇതിനു കാരണം ഇടത്-വലത് മുന്നണികളുടെ വികലമായ സാമ്പത്തിക നയങ്ങളാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. കൊല്ലം ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ഭാരതം ലോകത്തെ വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നായി മുന്നേറുകയാണ്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഭാരതം മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. എന്നാല്‍, കേരളം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. ഇവിടെ ഭരിച്ചവര്‍ സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണ്. ഏറ്റവും മോശം ബജറ്റ് സംവിധാനമാണ് കേരളത്തിന്റെത്. കേന്ദ്രത്തില്‍ കടംവാങ്ങാനുള്ള കേരളത്തിന്റെ നീക്കത്തെ സുപ്രീംകോടതിപോലും പിന്തുണച്ചില്ല. സാധാരണക്കാര്‍ക്കുവേണ്ടി കേന്ദ്രം നല്കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. സാധാരണക്കാരിലേക്ക് ഈ പണം എത്തിയാല്‍ അവര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നതിനാലാണ് കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാത്തത്.
കേരളം ദേശവിരുദ്ധ ശക്തികളുടെ വിളനിലമായി മാറുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി സംസ്ഥാനത്തെ ഇടത്-വലത് മുന്നണികള്‍ ഇവരെ പിന്തുണയ്ക്കുന്നു. നരേന്ദ്ര മോദി ദേശവിരുദ്ധ ശക്തികളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, കേരളത്തില്‍ വളര്‍ത്താനാണ് ശ്രമിക്കുന്നത്.
പാകിസ്ഥാനും ചൈനയ്ക്കും ജയ് വിളിക്കുന്നവരല്ല, ഭാരത് മാതാ കി ജയ് വിളിക്കുന്നവരാണ് വിജയിച്ചുവരേണ്ടത്. അതിനാല്‍, ഇതാണ് ശരിയായ സമയം. കേരളത്തിന്റെ മാറ്റത്തിനും അടുത്ത തലമുറയുടെ ഉന്നമനത്തിനും വേണ്ടി ഇത്തവണ വോട്ട് മോദിക്ക് നല്‍കണം.
കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദി ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തരാണ്. അഴിമതി രഹിതവും സദ്ഭരണത്തിന്റെയും 10 വര്‍ഷമാണ് കടന്നു പോയത്. 140 കോടി ജനങ്ങളെയും നരേന്ദ്രമോദി സ്വന്തം കുടുംബമായി കണ്ടു. സാമ്പത്തിക ശാസ്ത്രജ്ഞന്മാര് ഉള്‍പ്പെടെ അത്ഭുതപ്പെടുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഭാരതത്തില്‍ നരേന്ദ്രമോദി നടപ്പാക്കുന്നത്.
ഈ വികസനക്കുതിപ്പിന്റെ ബാക്കിപത്രമായി ഇത്തവണ 400 അധികം സീറ്റുകള്‍ നേടി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തും. ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും ഒരേ അജണ്ടയാണ്. ഇത് അവസരവാദ സഖ്യവും കുടുംബാധിപത്യത്തിനുള്ള സഖ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്‍വെന്‍ഷനില്‍ എന്‍ഡിഎ ചെയര്മാന് ബി.ബി. ഗോപകുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ പച്ചയില്‍ സന്ദീപ്, സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍.ജി, കൊല്ലം ലോക്സഭ ഇന്‍ ചാര്‍ജ് കെ. സോമന്, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ഹരികുമാര്‍, കേരള കോണ്‍ഗ്രസ് സെക്കുലര്‍ സംസ്ഥാന ചെയര്മാന് കല്ലട ദാസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: