Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ തകര്‍ത്തത് ഇടത്-വലത് മുന്നണികളുടെ വികലമായ സാമ്പത്തിക നയം: ഫട്നാവിസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 12:35 am IST
in Kerala

കൊല്ലം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളില്‍ രാജ്യം കുതിക്കുമ്പോള്‍ സാമ്പത്തിക രംഗത്ത് ഉള്‍പ്പെടെ കേരളം തകരുകയാണെന്നും ഇതിനു കാരണം ഇടത്-വലത് മുന്നണികളുടെ വികലമായ സാമ്പത്തിക നയങ്ങളാണെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. കൊല്ലം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ഭാരതം ലോകത്തെ വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നായി മുന്നേറുകയാണ്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഭാരതം മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. എന്നാല്‍, കേരളം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. ഇവിടെ ഭരിച്ചവര്‍ സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണ്. ഏറ്റവും മോശം ബജറ്റ് സംവിധാനമാണ് കേരളത്തിന്റെത്. കേന്ദ്രത്തില്‍ കടംവാങ്ങാനുള്ള കേരളത്തിന്റെ നീക്കത്തെ സുപ്രീംകോടതിപോലും പിന്തുണച്ചില്ല. സാധാരണക്കാര്‍ക്കുവേണ്ടി കേന്ദ്രം നല്‍കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. സാധാരണക്കാരിലേക്ക് ഈ പണം എത്തിയാല്‍ അവര്‍ ബിജെപിയെ പിന്തുണയ്‌ക്കുമെന്നതിനാലാണ് കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാത്തത്.

കേരളം ദേശവിരുദ്ധ ശക്തികളുടെ വിളനിലമായി മാറുന്നു. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിനു വേണ്ടി സംസ്ഥാനത്തെ ഇടത്-വലത് മുന്നണികള്‍ ഇവരെ പിന്തുണയ്‌ക്കുന്നു. നരേന്ദ്ര മോദി ദേശവിരുദ്ധ ശക്തികളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, കേരളത്തില്‍ വളര്‍ത്താനാണ് ശ്രമിക്കുന്നത്.

പാകിസ്ഥാനും ചൈനയ്‌ക്കും ജയ് വിളിക്കുന്നവരല്ല, ഭാരത് മാതാ കി ജയ് വിളിക്കുന്നവരാണ് വിജയിച്ചുവരേണ്ടത്. അതിനാല്‍, ഇതാണ് ശരിയായ സമയം. കേരളത്തിന്റെ മാറ്റത്തിനും അടുത്ത തലമുറയുടെ ഉന്നമനത്തിനും വേണ്ടി ഇത്തവണ വോട്ട് മോദിക്ക് നല്കണം.

കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദി ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തരാണ്. അഴിമതി രഹിതവും സദ്ഭരണത്തിന്റെയും 10 വര്‍ഷമാണ് കടന്നു പോയത്. 140 കോടി ജനങ്ങളെയും നരേന്ദ്രമോദി സ്വന്തം കുടുംബമായി കണ്ടു. സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെ അത്ഭുതപ്പെടുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഭാരതത്തില്‍ നരേന്ദ്രമോദി നടപ്പാക്കുന്നത്.

ഈ വികസനക്കുതിപ്പിന്റെ ബാക്കിപത്രമായി ഇത്തവണ 400 അധികം സീറ്റുകള്‍ നേടി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തും. ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും ഒരേ അജണ്ടയാണ്. ഇത് അവസരവാദ സഖ്യവും കുടുംബാധിപത്യത്തിനുള്ള സഖ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വെന്‍ഷനില്‍ എന്‍ഡിഎ ചെയര്‍മാന്‍ ബി.ബി. ഗോപകുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ പച്ചയില്‍ സന്ദീപ്, സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍.ജി, കൊല്ലം ലോക്‌സഭ ഇന്‍ ചാര്‍ജ് കെ. സോമന്‍, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ഹരികുമാര്‍, കേരള കോണ്‍ഗ്രസ് സെക്കുലര്‍ സംസ്ഥാന ചെയര്‍മാന്‍ കല്ലട ദാസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: kollamDevandra fadnavisLoksabha Election 2024Modiyude GuaranteeLeft-right frontseconomic policy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.