മുംബയ് : ഐ പി എല്‍ സീസണിലെ ആദ്യം ജയം നേടി മുംബയ് ഇന്ത്യന്‍സ്. ഇന്ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബയ് ഇന്ത്യന്‍സ് 29 റണ്‍സിന്റെ വിജയമാണ് നേടിയത്.
മുംബയുടെ 235 റണ്‍സ് എന്ന വമ്പന്‍ സ്കോര്‍ പിന്തുടര്‍ന്ന ദല്‍ഹി ക്യാപിറ്റല്‍സിന് 205 റണ്‍സ് മാത്രമേ നേടാനായുള്ളൂ.ഇതിനുമുമ്പ് മുംബയ് ഇന്ത്യന്‍സ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു.
ദല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ വാര്‍ണര്‍ നേരത്ത തന്നെ പുറത്തായി. എന്നാല്‍ പൃഥ്വി ഷാ 40 പന്തില്‍ നിന്ന് 66 റണ്‍സ് എടുത്തു മൂന്ന് സിക്സും എട്ട് ഫോറും താരം അടിച്ചു.
പിന്നീട് അഭിഷേക് പൊരലും സ്റ്റബ്സും ചേര്‍ന്ന് ദല്‍ഹിയെ മുന്നോട്ടു നയിച്ചു. 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. അവസാന 6 ഓവറില്‍ 97 റണ്‍സ് ആയിരുന്നു ദല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
15ാം ഓവറില്‍ ബുമ്ര 31 പന്തില്‍ നിന്ന് 41 റണ്‍സ് എടുത്ത പൊരെലിനെ പുറത്താക്കി.അവസാന 4 ഓവറില്‍ ദല്‍ഹിക്ക് ജയിക്കാന്‍ 82 റണ്‍സ് വേണമായിരുന്നു. സ്റ്റബ്സ് ആഞ്ഞടിച്ചെങ്കിലും ലക്ഷ്യം വിദൂരത്തിലായിരുന്നു.
സ്റ്റബ്സ് 19 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടി. താരം 25 പന്തില്‍ 71 റണ്‍സ് എടുത്ത് സ്റ്റബ്സ് പുറത്താകാതെ നിന്നു. ഏഴ് സിക്സും 3 ഫോറും സ്റ്റബ്സ് അടിച്ചു കൂട്ടി.
ആദ്യ ബാറ്റു ചെയ്ത് മുംബയ് ഇന്ത്യന്‍സ് മുംബയ് 20 ഓവറില്‍ 234 റണ്‍സ് ആണ് എടുത്തത്. രോഹിത് ശര്‍മ്മയും ഇഷന്‍ കിഷനും മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം നല്കി.
രോഹിത് 27 പന്തില്‍ 49 റണ്‍സ് ആണ് എടുത്തു. രോഹിതിനെ അക്സര്‍ പട്ടേലാണ് പുറത്താക്കിയത്. നീണ്ടകാലത്തിനു ശേഷം പരിക്കു മാറി എത്തിയ സൂര്യകുമാര്‍ വണ്‍ ഡൗണായി ഇറങ്ങിയെങ്കിലും രണ്ടു പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി.
ഇഷാന് 23 പന്തില്‍ നിന്ന് 42 റണ്‍സ് എടുത്തു. തിലക് വര്‍മ്മ ആറ് റണ്‍സെടുത്തു.
ഹാര്‍ദിക് 33 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്തു. ടിം ഡേവിഡ് 21 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്തു.അവസാനം ഇറങ്ങിയ ടിം ഷെപേര്‍ഡ് നോര്‍കിയയുടെ അവസാന ഓവറില്‍ 32 റണ്‍ ആണ് അടിച്ചത്. ഷെപേര്‍ഡ് 10 പന്തില്‍ നിന്ന് 39 റണ്‍സ് അടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: