ആറ്റിങ്ങല്‍: പ്രായഭേദമന്യേ വോട്ടര്‍മാരിലും പ്രവര്‍ത്തകരിലും കൊടും ചൂടിലും ആവേശത്തിരയിളക്കി വിജയമുറപ്പിച്ച് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന്. വര്‍ക്കല, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ നടന്ന പര്യടനത്തിലേക്ക് ആബാലവൃദ്ധം ഒഴുകിയെത്തി.
രാവിലെ വര്‍ക്കല മണ്ഡലത്തിലെ കാപ്പില്‍ ഭഗവതി ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ആരംഭിച്ച പര്യടനം ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ജി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മാന്തറ ക്ഷേത്രം, തോട്ടുവാരം കോളനി, മരക്കടമുക്ക്, കെടാകുളം മുരുകന്നട തുടങ്ങി 25 ലധികം സ്ഥലങ്ങളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് വില്ലിക്കടവില്‍ സമാപിച്ചത്.
ബിജെപി 45-ാം വയസ്സിലേക്ക് കടക്കുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി വര്‍ക്കല മണ്ഡലത്തിലെ സുദര്‍ശനി കടവ് കരിപ്പുറത്തും വെണ്കുളത്തും ബിജെപിയുടെ പതാക വി. മുരളീധരന് ഉയര്‍ത്തി. ഭാരതമാതാവിനും ബിജെപിക്കും ജയ് വിളികളോടെയാണ് പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ ജനങ്ങള്‍ പങ്കെടുത്തത്. പതാക ഉയര്‍ത്താന്‍ സ്ത്രീകളും കുട്ടികളും അടക്കം വലിയ വിഭാഗം ജനങ്ങള്‍ ഒത്തുകൂടി.
മുരളീധരനൊപ്പം സെല്‍ഫി എടുക്കാനും അവിടെ ഉണ്ടായിരുന്ന സ്ത്രീകളടക്കം തിരക്കുകൂട്ടി. തോട്ടുമുഖത്ത് ചരുവിള വീട്ടില്‍ സരസ്വതി (75), തിരുവാതിര വലിയുള്ള വീട്ടില്‍ സുഭദ്ര (63) തുടങ്ങി നിരവധി വയോധികരും വി. മുരളീധരനെ സ്വീകരിക്കാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഇത്തവണ വോട്ട് വി. മുരളീധരനാണെന്ന് എല്ലാവരും ചേര്‍ന്ന് പ്രഖ്യാപിച്ചാണ് സ്ഥാനാര്‍ത്ഥിയെ അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയാക്കിയത്.
ഓരോ സ്വീകരണ യോഗങ്ങളിലും വലിയ ജനസഞ്ചയം എത്തുകയാണ്. അതുകൊണ്ടുതന്നെ ഏറെ വൈകിയാണ് പര്യടനം മുന്നോട്ടു നീങ്ങിയത്. ചിറയിന്‍കീഴ് മണ്ഡലത്തിലെ പര്യടനം പുതുകുറിച്ചിയില്‍ നിന്നും ആരംഭിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ സംസാരിച്ചു.
കഠിനംകുളത്ത് മഹാത്മാ അയ്യങ്കാളിയുടെ പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തിയ ശേഷം സ്വീകരണം ഏറ്റുവാങ്ങി. പടിഞ്ഞാറ്റുമുക്കില്‍ കാര്യാലയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കഠിനംകുളം, മേനംകുളം, മുരുക്കുംപുഴ പ്രദേശങ്ങളിലെ 25ലധികം സ്ഥലങ്ങളില്‍ വലിയ സ്വീകരണം എറ്റുവാങ്ങി ഭാവന ജംഗ്ഷനിലാണ് പര്യടനം സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: