Categories: WorldEducation

വാതിലുകള്‍ പയ്യെപ്പയ്യെ കൊട്ടിയടച്ച് കാനഡ, നയം മാറ്റത്തിനുപിന്നില്‍ പ്രാദേശികമായ എതിര്‍പ്പും

Published by

കുടിയേറ്റത്തില്‍ അനുനിമിഷം നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് വിദേശരാജ്യങ്ങള്‍. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ യു.കെ.യുടെ വഴിയിലൂടെ തന്നെയാണ് കാനഡയുടെ  നീക്കം. തുറന്നുകിടക്കുന്ന വാതിലുകളിലൂടെയെല്ലാം തള്ളിക്കയറുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് തിരിച്ചടിയാവുകയാണ് പുതിയ നിയന്ത്രണങ്ങള്‍. വിദേശികള്‍ കണക്കറ്റ് കൂടിയതും താമസസൗകര്യം കുറഞ്ഞതുമാണ് നയം മാറ്റാന്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. 2023ല്‍ 5.6 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ എത്തിയെങ്കില്‍ ഈ വര്‍ഷം
എല്ലാ വിദേശികള്‍ക്കുമായി 4.8 ലക്ഷം സ്റ്റഡി പെര്‍മിറ്റ് മാത്രമാകും നല്‍കുകയെന്ന് ട്രൂഡോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‌റെ പതിന്‍മടങ്ങാണ് അപേക്ഷകളെത്തുന്നത്. ബ്രിട്ടീഷ് കൊളംബിയ, ഒന്‍ഡാറിയോ, ക്യൂബെക് പ്രവിശ്യകളിലെല്ലാം ഇത്തവണ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. മിക്ക പ്രവിശ്യകളിലും ആവശ്യത്തിന് താമസ സൗകര്യങ്ങളില്ലെന്നതും വാടകയില്‍ ഉള്‍പ്പെടെ വലിയ വര്‍ധന വന്നതും അപേക്ഷകള്‍ വെട്ടിക്കുറയ്‌ക്കാന്‍ കാരണമായി. വിദേശ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ വന്നതോടെ തദ്ദേശീയരായ ആളുകള്‍ക്കും വാടക വര്‍ധന നേരിടേണ്ടി വന്നു. ഇത് അന്നാട്ടുകാരില്‍ പ്രതിഷേധത്തിനു കാരണമായി. ഇന്ത്യയില്‍ നിന്ന് കാനഡയിലേയ്‌ക്ക് ഏറ്റവുമധികം കുടിയേറുന്ന പഞ്ചാബികള്‍ കാണിച്ചു കൂട്ടുന്ന കൊള്ളരുതായ്്മകളും പ്രാദേശികമായ എതിര്‍പ്പ് ഉയര്‍ത്തുന്നു. അടുത്ത വര്‍ഷം കാനഡയില്‍ തിരഞ്ഞെടുപ്പ് നടക്കും. കുടിയേറ്റം പരിധിവിട്ടു ഉയരുന്നത് സ്വന്തം നാട്ടുകാരുടെ എതിര്‍പ്പ് വര്‍ധിപ്പിക്കുമെന്നതും നയംമാറ്റാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.
രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉയര്‍ന്ന ട്യൂഷന്‍ ഫീസും മറ്റും ചുമത്തി തട്ടിക്കൂട്ട് കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം വരും. വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട തുക 12,64732 രൂപയായി ഉയര്‍ത്തിയിരുന്നു. നേരത്തെ ഉണ്ടായിരുന്നതിന്‌റെ ഇരട്ടിയാണിത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by