കോട്ടയം: ഈ മാസം അധികം വേനല്‍മഴ പ്രതീക്ഷിക്കേണ്ടെന്ന സൂചനയാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. കോട്ടയം ജില്ല അടക്കം വരള്‍ച്ചയിലേക്ക് നീ്ങ്ങുകയാണ്. കോട്ടയത്ത് ഇന്നലെ 38.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. രണ്ടുദിവസമായി 38 ഡിഗ്രിക്കടുത്ത് തുടരുകയാണ്. കോട്ടയത്ത് ഇടക്കൊക്കെ വേനല്‍മഴ ലഭിച്ചെങ്കിലും കാര്യമായി പ്രയോജനം ചെയ്തില്ല. പച്ചക്കറിയ്ക്കും നെല്ലിനുമൊക്കെ പ്രതികൂല കാലാവസ്ഥ ദോഷം ചെയ്യുന്നു. സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് പാലക്കാട് ആയിരുന്നു.41.5. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്രയും ചൂട് വര്‍ദ്ധിക്കുന്നത് ഇത് ആദ്യമാണ്. ചൂട് നേരിടാന്‍ കരുതല്‍ വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കുന്നു. സമുദ്ര താപനില കൂട്ടുന്ന എല്‍നിനോ പ്രതിഭാസത്തിനൊപ്പം കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും ഇത്തരമൊരു സ്ഥിതി വിശേഷത്തിനു കാരണമാണ്. കൃഷിയെയും കന്നുകാലി വളര്‍ത്തലിനെയും ചൂട് പ്രതികൂലമായി ബാധിക്കും. കോട്ടയം ജില്ലയിലെ പലയിടങ്ങളിലും പച്ചക്കറികൃഷി കരിഞ്ഞുണങ്ങിക്കഴിഞ്ഞു ജലസേചനം വഴി രക്ഷപ്പെടുത്തിയെടുക്കുക ജലക്ഷാമം മൂലം അത്ര എളുപ്പമല്ല. വിളവെടുപ്പ് സമയവുമാണ്. വിഷുവിപണി ലക്ഷ്യമിട്ട് നട്ടിരിക്കുന്ന പച്ചക്കറികള്‍ കരിഞ്ഞുണങ്ങി പോകുന്നത് നോക്കി നില്‍ക്കുകയല്ലാതെ കര്‍ഷകര്‍ക്ക് മറ്റ് മാര്‍ഗമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: