ന്യൂദൽഹി: ദൽഹി എക്‌സൈസ് നയം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി നേതാവ് മനീഷ് സിസോദിയയും മറ്റ് പ്രതികളും വിചാരണ വൈകിപ്പിക്കുകയാണെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ശനിയാഴ്ച കോടതിയിൽ ആരോപിച്ചു. പ്രത്യേക ജഡ്ജി കാവേരി ബവേജയ്‌ക്ക് മുമ്പാകെ സിസോദിയയുടെ ജാമ്യാപേക്ഷയെ ഏജൻസി എതിർത്തു.
അതേ സമയം കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയ എഎപി നേതാവിന്റെ ജുഡീഷ്യൽ റിമാൻഡ് ഏപ്രിൽ 18 വരെ നീട്ടി.
എക്സൈസ്നയം രൂപീകരിക്കുന്നതിന്റെ ഉത്തരവാദിത്തം സിസോദിയയ്‌ക്കാണെന്നും അദ്ദേഹത്തിനും ആം ആദ്മി പാർട്ടിയിലെ മറ്റ് അംഗങ്ങൾക്കും 100 കോടി രൂപയുടെ അഡ്വാൻസ് മുൻകൂർ പണം ലഭിച്ചിട്ടുണ്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: