ഷില്ലോങ്: ചരിത്രത്തിലാദ്യമായി ഐ ലീഗ് കിരീടം നേടി മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്. ഇന്നലെ ഷില്ലോങ് ലാജോങ്ങിനെതിരെ നടന്ന മത്സരത്തില്‍ വിജയിച്ചതിലൂടെയാണ് ബംഗാള്‍ ടീം സീസണില്‍ അര്‍ഹമായ കിരീടനേട്ടത്തിലേക്ക് എത്തിചേര്‍ന്നത്. നിര്‍ണായക മത്സരത്തില്‍ ഷില്ലോങ്ങിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് മുഹമ്മദന്‍ എസ് സി വിജയിച്ചത്.
കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുഹമ്മദന്‍ അലെക്സിസ് ഗോമസിലൂടെ മുന്നിലെത്തി. 15-ാം മിനിറ്റില്‍ ഷില്ലോങ് ഡഗ്ലസ് ടാര്ഡിനിലൂടെ പകരം ഗോള്‍ കണ്ടെത്തിയപ്പോള്‍ മുഹമ്മദന്‍ എസ് സിയുടെ കിരീടനേട്ടം അവസാന പോരിലേക്ക് നീളുമെന്ന് കരുതി. രണ്ടാം പകുതിയില്‍ എവ്ഗെനി കോസ്ലോവ് നേടിയ നിര്‍ണായക ഗോളില്‍ ടീം ലീഗിന്റെ പുതിയ കിരീടാവകാശികളായി.
23 കളികളില്‍ നിന്ന് 52 പോയിന്റുമായാണ് മുഹമ്മദന്‍ കപ്പടിച്ചത്. ലീഗില്‍ ഇനി രണ്ട് മത്സരങ്ങള്‍ ടീമിന് ബാക്കിയുണ്ട്. തൊട്ടടുത്ത എതിരാളികളായ ശ്രീനിധിക്ക് ലീഗില്‍ രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. അതില്‍ രണ്ടിലും ജയിച്ചാലും മുഹമ്മദനെ മറികടക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: