Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ സംരംഭകരെ സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കുന്നു

തദ്ദേശഭരണ സ്ഥാപനങ്ങള്‍ പാഴാക്കിയ കോടികള്‍-2

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Apr 7, 2024, 09:00 am IST
in Kerala

കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങുന്ന വ്യവസായ തൊഴില്‍ സംരംഭങ്ങളില്‍ 90 ശതമാനവും പരാജയമാണെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. വനിതാ തൊഴില്‍ സംരംഭകരെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മാത്രമല്ല നിഷ്‌ക്രിയ ആസ്തികളില്‍ 13% ഇതുമായി ബന്ധപ്പെട്ടതുമാണ്. വ്യക്തമായ കാഴ്ചപ്പാടും സാധ്യതാ പഠനവും ഇല്ലാതെ ആണ് വ്യവസായ സംരംഭ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്നും തൊഴില്‍ സംരംഭകര്‍ക്ക് ഒട്ടും സാധ്യത ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും അശാസ്ത്രീയ രീതിയില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നുണ്ടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ 26 ലക്ഷം രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ 5 വനിത വ്യവസായ കേന്ദ്രങ്ങളാണ് ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ വനിതാ തൊഴില്‍ സംരംഭകര്‍ക്കായി 47,400 രൂപ മുതല്‍മുടക്കില്‍ വാങ്ങിയ തയ്യല്‍ മെഷീനുകള്‍ ജാഗ്രത സമിതി ഓഫീസില്‍ തുരുമ്പെടുത്തു കിടക്കുന്നു.

ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ 14 ലക്ഷം രൂപ മുടക്കി നിര്‍മാണം ആരംഭിച്ച ചെറുകിട വ്യവസായ സംരംഭ കെട്ടിടം കാടുപിടിച്ച് കിടപ്പാണ്. പാലാ ഗ്രാമപഞ്ചായത്തില്‍ 2,23,686 രൂപ ചെലവഴിച്ച് നിര്‍മിച്ച പേപ്പര്‍ കപ്പ്, പ്ലേറ്റ് നിര്‍മാണ യൂണിറ്റ്, പേപ്പര്‍-തുണി ബാഗ് നിര്‍മാണത്തിനായി ഒരു ലക്ഷം രൂപയ്‌ക്ക് വാങ്ങിയ യന്ത്രോപകരണങ്ങളും 83,760 രൂപയുടെ കാറ്ററിങ് ഉപകരണങ്ങളും ഉപയോഗശൂന്യമായി മാറി.

ആര്യാട് ബ്ലോക്കില്‍ 19 ലക്ഷം മുടക്കി പണിതീര്‍ത്ത കയര്‍ കോമണ്‍ ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തനരഹിതമാണ്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് 26 ലക്ഷത്തിന് വാങ്ങിയ എസ്‌സി വനിതാ വ്യവസായ കേന്ദ്രത്തിലെ യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുന്നു. നാല് ലക്ഷം രൂപ വനിത തൊഴില്‍ പരിശീലന കേന്ദ്രത്തിനായി മുടക്കിയ അയ്‌മനം പഞ്ചായത്തില്‍ നാളിതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മാടപ്പള്ളി ബ്ലോക്കില്‍ 24.50 ലക്ഷം രൂപ ചെലവിട്ടു തുടങ്ങിയ എസ്‌സി വനിത പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. ഉദയനാപുരത്ത് 11,21,085 ലക്ഷം രൂപയാണ് നിഷ്‌ക്രിയ ആസ്തിയായി കിടക്കുന്നത്.

ഏറ്റുമാനൂരില്‍ 5 ലക്ഷം ചെലവഴിച്ച കെട്ടിടം, അതിരമ്പുഴയില്‍ 9 ലക്ഷം രൂപയുടെ കെട്ടിടം, നീണ്ടൂരില്‍ 5 ലക്ഷം മുതല്‍മുടക്കിയ കെട്ടിടം, ആര്‍പ്പൂക്കര പഞ്ചായത്തില്‍ 5 ലക്ഷത്തിന്റെ വനിത വ്യവസായ കേന്ദ്രം ഇങ്ങനെ കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും വനിതാ സംരംഭക കേന്ദ്രങ്ങള്‍നിഷ്‌ക്രിയ ആസ്തി ആയെന്നു മാത്രമല്ല, സംരംഭകരെ പ്രതിസന്ധിയിലും ആക്കിയിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ 8 ലക്ഷം മുതല്‍മുടക്കി വനിത വ്യവസായ കേന്ദ്രം തുടങ്ങിയെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
ദിവ്യാംഗര്‍ക്ക് പോലും മതിയായ സൗകര്യം ഒരുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നതിന് ഉദാഹരണമാണ് നെടുങ്കണ്ടം പഞ്ചായത്തില്‍ അഞ്ചു ലക്ഷം ചെലവിട്ടു തുടങ്ങിയ യൂണിറ്റ്. ഇതും പൂട്ടിപ്പോയി. വടക്കാഞ്ചേരി പഞ്ചായത്തില്‍ 11.70 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വനിത വസ്ത്ര നിര്‍മാണ യൂണിറ്റും നാല് ലക്ഷം രൂപയുടെ വനിത വ്യവസായ യൂണിറ്റും പൂട്ടിക്കിടക്കുകയാണ്. കുഴല്‍മന്ദം ബ്ലോക്കില്‍ 11,62,916 രൂപ മുടക്കി നിര്‍മിച്ച എസ്ജിഎസ്‌വൈ വിപണനകേന്ദ്രവും പൂട്ടിപ്പോയി.

കൊഴിഞ്ഞാമ്പാറയില്‍ മൂന്നു ലക്ഷം മുടക്കിയ വനിതാ വ്യവസായ കേന്ദ്രവും പൂട്ടി. ഇതുകൂടാതെ ഒട്ടേറെ കെട്ടിടങ്ങള്‍ പണി പൂര്‍ത്തിയാകാതെ നിഷ്‌ക്രിയ ആസ്തിയായി വേറെയും കിടപ്പുണ്ട്. പണി പൂര്‍ത്തിയായതും ഉദ്ഘാടനം കഴിഞ്ഞവയും ഈ കൂട്ടത്തിലുണ്ട്. പത്തനംതിട്ട ചിറ്റാര്‍ പഞ്ചായത്തില്‍ 15 ലക്ഷം ചെലവിട്ട ശബരിമല ഇടത്താവളം, ആലപ്പുഴ ചെന്നിത്തലയില്‍ 14 ലക്ഷം മുടക്കിയ മൃഗാശുപത്രി കെട്ടിടം, ആല പഞ്ചായത്തില്‍ 12 ലക്ഷം രൂപയുടെ കമ്മ്യൂണിറ്റി ഹാള്‍, എരുമേലിയില്‍ മൂന്നര ലക്ഷത്തിന്റെ കാര്‍ഷിക വിജ്ഞാന കേന്ദ്രം, ചങ്ങനാശ്ശേരി നഗരസഭ നാലു ലക്ഷം മുടക്കിയ വനിതകളുടെയും കുട്ടികളുടെയും ലൈബ്രറി, കൊച്ചിന്‍ കോര്‍പ്പറേഷന്റെ ആറര കോടിയുടെ കമ്മ്യൂണിറ്റി ഹാള്‍, പാലക്കാട് പെരുവമ്പയില്‍ 1,14,258 രൂപയുടെ കാര്‍ഷിക വിവര കേന്ദ്രം, വടക്കാഞ്ചേരി പഞ്ചായത്തില്‍ 15 ലക്ഷത്തിന്റെ അയ്യങ്കാളി സ്മാരക ഹാള്‍, കടമ്പഴിപ്പുറത്തെ അഞ്ച് ലക്ഷം രൂപയുടെ കൃഷിഭവന്‍ തുടങ്ങി നിരവധി കെട്ടിടങ്ങളാണ് ഉപയോഗപ്രദം അല്ലാത്തതിനാല്‍ പൂട്ടിക്കിടക്കുന്നത്.
(തുടരും)

Tags: women entrepreneursKerala Governmentdilemma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.