Categories: India

ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് പ്രചോദനം ദശലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ ത്യാഗവും സമര്‍പ്പണവും: നദ്ദ

Published by

ന്യൂദല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ത്യാഗവും സമര്‍പ്പണവുമാണ് ബിജെപിയുടെ പ്രചോദനാത്മകമായ യാത്രയ്‌ക്ക് കാരണമായതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ബിജെപിയുടെ 45-ാം സ്ഥാപക ദിനത്തില്‍ ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കു വേണ്ടി സ്വയം സമര്‍പ്പിച്ച തലമുറകളുടെ ത്യാഗവും അവരുടെ അശ്രാന്ത പരിശ്രമവും പ്രതിബദ്ധതയും ബിജെപിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാക്കി. ഇന്ന് ലോക്‌സഭയില്‍ 303 അംഗങ്ങളും രാജ്യസഭയില്‍ 94 അംഗങ്ങളുമാണ് ബിജെപിക്കുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 1500 എംഎല്‍എമാരും നൂറ്റമ്പതോളം മേയര്‍മാരും ത്രിതല പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് പ്രസിഡന്റുമാരും അംഗങ്ങളും ഉണ്ട്. വിപുലമായ ജനപ്രാതിനിധ്യത്തോടെ ബിജെപി രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി നിലകൊള്ളുന്നു.

ജനസംഘം സ്ഥാപക പ്രസിഡന്റ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ജനസംഘം സ്ഥാപക അംഗവും ബിജെപി സ്ഥാപക അധ്യക്ഷനുമായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പ്രതിമകളില്‍ ജെ.പി. നദ്ദ പുഷ്പാര്‍ച്ചന നടത്തി. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധര രാജെ സിന്ധ്യ, ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡ, ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം, കേന്ദ്രഓഫീസ് സെക്രട്ടറി മഹേന്ദ്ര പാണ്ഡെ, ദേശീയ മീഡിയ കോ-കണ്‍വീനര്‍ ഡോ. സഞ്ജയ് മയൂഖ് ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by