സിനിമയില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ട് ആണെന്ന് നടന് ഉണ്ണി മുകുന്ദന് തനിക്ക് ഇപ്പോള്‍ കൂടുതലും ലിപ്ലോക് സീനുകള്‍ ഉള്ള സിനിമകളാണ് വരുന്നത്. എന്നാല്‍ അത് പലതും താന്‍ തിരുത്താറുണ്ട് എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. ഷര്‍ട്ട് ഇല്ലാതെ അഭിനയിക്കുന്നത് പോലും തനിക്ക് മടിയാണ് എന്നും ഉണ്ണി പറയുന്നുണ്ട്.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ
”എന്റടുത്ത് വരുന്ന എല്ലാ കഥകളിലും ഇപ്പോള്‍ ലിപ്ലോക് ഉണ്ടാകും. ഞാന്‍ എല്ലാം മാറ്റിക്കളയും. ഞാന്‍ പറയും ലിപ്ലോക് ചെയ്യാം, പക്ഷെ ഇതേ സാധനം, ഇതേ ഇമോഷണലില്‍ വേറൊരു സീനില്‍ കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ നന്നാകും. ഒരു പാട്ടിലൂടെയോ മറ്റോ പറ്റുമോ എന്ന് നോക്കും. സിനിമയ്ക്ക് അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
എനിക്ക് ഇപ്പോ അത്ര നാണമൊന്നും ഇല്ല. ഒരു നടന് ഉമ്മ വയ്ക്കുന്നത് ഒരു സിനിമ വില്‍ക്കാനുള്ള കാരണമായി തോന്നുന്നില്ല. ഇത് വില്‍ക്കാനുള്ള ഒരു കാര്യമായിട്ട് ഞാന്‍ കാണുന്നില്ല. അതിന് വേണ്ടി ഞാന്‍ കണ്‍വിന്‍സ് ആകാറില്ല. ഫാമിലി ഓഡിയന്‍സ് ഇത് കാണുമ്പോള്‍ അസ്വാസ്ഥം ഉണ്ടാക്കും.
മിഖായേല്‍ എന്ന സിനിമയില്‍ ഹനീഫ് എന്നോട് പറഞ്ഞു, ഷര്‍ട്ട് ഇല്ലാതെ നടക്കണമെന്ന്. എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടായി. നീ ഫുള്‍ടൈം ജിമ്മില്‍ അങ്ങനെയല്ലേ എന്ന് ചോദിച്ചു. അത് വേറൊരു കാര്യമാണ്, സിനിമയില്‍ അങ്ങനെയല്ല. ലിപ്ലോക് സീന്‍ ചെയ്യാനും എനിക്ക് ബുദ്ധിമുട്ടാണ്. എന്റെ കൂടെയുള്ള, എന്റെ സഹപ്രവര്‍ത്തകര്‍ പലരും നല്ല ഭംഗിയായിട്ട് പ്രൊഫഷണല്‍ ആയിട്ട് ചെയ്തിട്ടുണ്ട്.
പക്ഷെ എനിക്ക് എന്തോ അത് വര്‍ക്ക് ആവില്ല. ഞാന്‍ പറയുകയും ചെയ്തു, നമ്മളെ കൊണ്ട് പറ്റാത്ത കാര്യമാണല്ലോ. എന്റെ ഒന്ന്, രണ്ട് സിനിമകളില്‍ ബെഡ്റൂം സീന്‍സ് ഉണ്ട്. അത് പഴയ സിനിമകളിലെ പോലെ പൂക്കള്‍ കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന്. അപ്പോള്‍ എന്റെ ഫ്രണ്ട്സും ടീമും ഒക്കെ പറയും നീ ഒരുമാതിരി പഴഞ്ചന്‍ ലെവല്‍ ആണെന്ന് ഒക്കെ.
എല്ലാവരും എല്ലാം അറിയണമെന്ന് ഇല്ലല്ലോ. ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി എല്ലാത്തിലും ഫസ്റ്റ് അടിക്കണമെന്നില്ലല്ലോ. ഞാന്‍ അങ്ങനെയൊരു കുട്ടിയാ” എന്നാണ് ഉണ്ണി മുകുന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: