തിരുവനന്തപുരം: കാട്ടാക്കടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാളെ പിടികൂടി. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് ആക്രമിച്ചതിന് കാരണമെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.സംഭവത്തില്‍ രാഷ്ടീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കാട്ടാക്കടയില്‍ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ആക്രമണമുണ്ടായത്. മുതിയാവിളയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രണ്ട് പേര് മദ്യപിക്കുന്നത് കണ്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അത് ചോദ്യം ചെയതതോടെ ഇവര്‍ ആക്രമിക്കുകയായിരുന്നു. സജിന്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഇരുവര്‍ക്കും നെഞ്ചിലാണ് പരിക്ക് . ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: