ജയ് പൂര്‍: അശോക് ഗെഹ് ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ വര്‍ഷങ്ങളായി നടന്ന ഗ്രൂപ്പ് യുദ്ധം രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ തകര്‍ത്തോ? ഇക്കുറി സ്ഥാനാര്‍ത്ഥികളാകാന്‍ തലയെടുപ്പുള്ള സ്ഥാനാര്‍ത്ഥികളാരും കോണ്‍ഗ്രസില്‍ ഇല്ല. ഗെഹ്ലോട്ടോ സച്ചിൻ പൈലറ്റോ ജിതേന്ദ്ര സിങോ മത്സരിക്കുന്നില്ല രാജ്യത്ത് മറ്റെവിടെയുമില്ലാത്ത പ്രതിസന്ധിയിലൂടെ രാജസ്ഥാനിൽ കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് മത്സരിക്കാൻ മുതിർന്ന നേതാക്കളും പ്രമുഖ നേതാക്കളും രംഗത്തിറങ്ങാത്തതാണ് പാർട്ടിക്ക് വെല്ലുവിളിയാവുന്നത്. രാജസ്ഥാനിൽ പുതുമുഖങ്ങളെയും രണ്ടും മൂന്നും നിര നേതാക്കളെയുമാണ് കോണ്‍ഗ്രസ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്. മത്സരത്തിന് മുന്‍പേ തോല്‍വി സമ്മതിച്ച സ്ഥിതിയാണ്.
മധ്യപ്രദേശിൽ ദിഗ് വിജയ് സിങും ഛത്തീസ്‌ഗഡിൽ ഭൂപേഷ് ബാഗലും സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്. എന്നാൽ കോണ്‍ഗ്രസ് അണികള്‍ക്ക് ആവേശം നല്‍കാന്‍ ജനസ്വാധീനമുള്ള അശോക് ഗെഹ്ലോട്ടോ സച്ചിൻ പൈലറ്റോ ജിതേന്ദ്ര സിങോ മത്സരിക്കാൻ ഇല്ല. ഇവർ സ്ഥാനാർത്ഥികളാകാൻ ഇല്ലെന്ന് അറിയിച്ചതോടെ സംസ്ഥാനത്ത് അത്രയൊന്നും അറിയപ്പെടാത്ത നേതാക്കളെയും പുതുമുഖങ്ങളെയും വരെ കോൺഗ്രസിന് ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ഗെഹ്ലോട്ടിന് സ്വാധീനമുള്ള ജോധ്പൂറിൽ കരൺ സിങ് ഉചിയർധയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്താനാണ് കരൺ സിങ് ഉചിയർധ. ഗജേന്ദ്ര സിങ് ശെഖാവത്താണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ശെഖാവത്തിന് മണ്ഡലത്തിൽ ജയസാധ്യതയേറി. 2019ല്‍ ഗജേന്ദ്രസിങ്ങ് ഷെഖാവത്ത് അശോക് ഗെഹ്ലോട്ടിന്റെ മകനെ 27,440 വോട്ടുകള്‍ക്ക് തോല്‍പിച്ചിരുന്നു. 2014ല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി ചന്ദ്രേഷ് കുമാര്‍ ചതോഷിനെ തോല്‍പിച്ചാണ് ഗജേന്ദ്രസിങ്ങ് ഷെഖാവത്ത് ആദ്യമായി എംപി ആയത്.
സച്ചിൻ പൈലറ്റിന്റെ സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം കോണ്‍ഗ്രസിനെ ഞെട്ടിച്ചു. ഛത്തീസ്ഗഡിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായതിനാലാണ് പിന്‍മാറുന്നതെന്നാണ് സച്ചിൻ പൈലറ്റിന്റെ വിശദീകരണം. ഗുജ്ജാർ സ്വാധീന മേഖലയായ ദോസ, ടോങ്ക്-സവായ് മധോപൂർ സീറ്റുകളിൽ തനിക്ക് വലിയ ജനസ്വാധീനം ഉണ്ടായിരുന്നിട്ട് പോലും സച്ചിൻ പൈലറ്റ് മത്സരിക്കുന്നില്ല. ദോസയിൽ മുരാരി ലാൽ മീണയും ടോങ്ക്-സവായ് മധോപൂർ സീറ്റിൽ ഹരീഷ് ചന്ദ്ര മീണയുമാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. പൈലറ്റ് കോൺഗ്രസിന്റെ വോട്ടാകർഷണ മുഖമായിരുന്നിട്ട് പോലും അദ്ദേഹത്തിന്റെ പിന്മാറ്റം കോണ്‍ഗ്രസിനെ അമ്പരപ്പിക്കുന്നു.
അൽവർ രാജകുടുംബാംഗമായ കോണ്‍ഗ്രസിന്റെ ബൻവർ ജിതേന്ദ്ര സിങും മത്സരരംഗത്ത് ഇല്ല. ലളിത് യാദവാണ് ഇവിടെ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സിപി ജോഷിയുടെ ബിൽവാര മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം അവസാന നിമിഷത്തിലാണ് പ്രഖ്യാപിച്ചത്. ഇതോടെ ഈ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്ന മുൻ ആർപിഎസ് ഓഫീസർ ദാമോദർ ഗുർജാർ രാജ്സമന്ദ് സീറ്റിലേക്കും ഇവിടെ പരിഗണിച്ചിരുന്ന സുദർശൻ റാവത്ത് മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
മത്സരത്തിൽ നിന്ന് പിന്മാറിയ നേതാക്കളെല്ലാം സംഘടനാ ചുമതലയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ദില്ലിയിൽ ചേർന്ന രാജസ്ഥാൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഗെഹ്ലോട്ട് പങ്കെടുത്തിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ വൈഭവ് ഗെഹ് ലോട്ടിന് കോണ്‍ഗ്രസ് ലോക് സഭാ സീറ്റ് നല്‍കി. പക്ഷെ ഗെഹ് ലോട്ടിന് സ്വാധീനമുള്ള ജോധ്പൂര്‍ സീറ്റ് നല്‍കിയില്ല. പകരം ജലോറിലാണ് ഗെഹ് ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ് ലോട്ട് മത്സരിക്കുന്നത്.
ആകെ 25 ലോക് സഭാ സീറ്റാണ് രാജസ്ഥാനില്‍ ഉള്ളത്. 2019ല്‍ ബിജെപി ഇവിടെ 24 സീറ്റുകളില്‍ വിജയിച്ചു. ഒരു സീറ്റില്‍ ആല്‍എല്‍പി വിജയിച്ചു. കോണ്‍ഗ്രസ് ഇവിടെ വട്ടപ്പൂജ്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: