കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ https://kvsangathan.nic.in/, https://kvsonlineadmission.kvs.gov.in എന്നിവ വഴി ഏപ്രില്‍ 15 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ഇതിന് ശേഷം അപേക്ഷ വിന്‍ഡോ പ്രവര്‍ത്തിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ആദ്യ ലിസ്റ്റ് ഏപ്രില്‍ 19ന് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട ലിസ്റ്റ് ഏപ്രില്‍ 29ന് പ്രസിദ്ധീകരിക്കും. മെയ് 8ന് മൂന്നാമത്തെ ലിസ്റ്റും പ്രസിദ്ധീകരിക്കും. 2024 മാര്‍ച്ച് 31-ന് അഞ്ചുവയസ്സ് തികഞ്ഞവരും ആറുവയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക