കൊച്ചി: മൂവാറ്റുപുഴയിൽ രണ്ട് ദിവസം മുമ്പ് അതിഥി തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പത്ത് പേർ അറസ്റ്റിലായി. അരുണാചൽ പ്രദേശ് സ്വദേശിയായ അശോക് ദാസ് എന്ന 24കാരനാണ് രണ്ട് ദിവസം മുൻപ് ഒരു സംഘം ആളുകളുടെ മർദ്ദനത്തിൽ മരിച്ചത്.
ജോലിതേടി തെക്കൻ കേരളത്തിലെത്തിയ ദാസ് കുറച്ചുകാലമായി മൂവാറ്റുപുഴ വാളകത്ത് സമീപത്തെ വാടക വീട്ടിലായിരുന്നു താമസം. പ്രദേശത്തെ തന്റെ വനിതാ സുഹൃത്തിനെ സന്ദർശിച്ചപ്പോൾ ദാസിനെ തൂണിൽ കെട്ടിയിട്ട് നാട്ടുകാർ ചോദ്യം ചെയുകയും മർദ്ദിക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിനുശേഷം പ്രാദേശിക ആശുപത്രിയിലെത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെവച്ച് മരിക്കുകയുമായിരുന്നു.
നാട്ടുകാരുടെ ആക്രമണത്തിൽ ദാസിന് ഗുരുതരമായി പരിക്കേറ്റതായും ഇത് മരണത്തിലേക്ക് നയിച്ചതായും എഫ്ഐആറിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം സെക്ഷൻ 302 ഉൾപ്പെടെയുള്ള അധിക കുറ്റങ്ങൾ ചുമത്തി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 174 പ്രകാരം 10 പ്രതികളെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: