കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 960 രൂപ വര്‍ധിച്ച് 52,280 രൂപയിലെത്തി. ഗ്രാമിന് 120 രൂപ കൂടി 6,535 രൂപയായി. മാര്‍ച്ച് 29നാണ് സ്വര്‍ണവില അര ലക്ഷം കടന്ന് റെക്കോര്‍ഡ് വിലയിലെത്തിയത്. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപയാണ്.
ആഗോള വിപണിയില്‍ തുടര്‍ച്ചയായി വില കൂടുന്നതാണ് ഇവിടെയും വര്‍ധനവിന് കാരണം. സ്‌പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 2,230 ഡോളര്‍ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി. പലിശ നിരക്ക് താഴാനുള്ള സാധ്യതയാണ് ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചത്. ഡോളര്‍ സൂചിക കരുത്തു പ്രകടിപ്പിച്ചിട്ടും സ്വര്‍ണത്തെ ബാധിക്കാതിരുന്നതിന്റെ കാരണവുമതാണ്.
വൈകാതെ യുഎസ് കേന്ദ്ര ബാങ്ക് നിരക്കു കുറയ്‌ക്കുമെന്ന പ്രതീക്ഷ വിപണിയില്‍ പ്രതിഫലിച്ചു. ഭൗമ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍, ചൈന വന്‍തോതില്‍ വാങ്ങിക്കൂട്ടിയത്, രൂപയുടെ മൂല്യമിടിവ് എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിച്ച ഘടകങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: