തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ച് കടത്തിയ രണ്ട് പേർ പിടിയിൽ. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോവുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലാവുന്നത്. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കുകയാണ് പ്രതികൾ ചെയ്തുവരുന്നത്. സംഭവത്തിൽ ഐവർമഠത്തിലെ ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
പൊതുശ്മശാനത്തിലെ ചിതകളിൽ നിന്നും ചിതാഭസ്മം കാണാതാകുന്നത് പതിവായതോടെ, കർമ്മം നടത്തുന്നവരുടെ നേതൃത്വത്തിൽ പഴയന്നൂർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾ പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. ചിതാഭസ്മം അരിച്ചെടുത്ത് സ്വർണ്ണത്തിന്റെ അംശം കണ്ടെത്തി വേർതിരിച്ച് വിൽപ്പന നടത്തുന്നവരാണ് പ്രതികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: