Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് മെഡി. കോളജ്: സമരത്തിലുള്ള നഴ്‌സിനൊപ്പം അതിജീവിതയും; പിടിവാശി ആരോഗ്യമന്ത്രി വീണയ്‌ക്കോ?

ആദിത്യ തളിയാടത്ത് by ആദിത്യ തളിയാടത്ത്
Apr 6, 2024, 02:34 am IST
in Kerala

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ‘പിണറായി സര്‍ക്കാര്‍ ശിക്ഷിക്കുന്ന’ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയ്‌ക്കൊപ്പം പീഡനത്തിനിരയായ അതിജീവിതയും. കോടതി നിര്‍ദേശിച്ചിട്ടും നഴ്‌സിങ് ഓഫീസര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിയാത്തത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പിടിവാശികൊണ്ടാണെന്ന ആരോപണങ്ങള്‍ കൂടുതല്‍ ബലപ്പെടുന്നു.

അനിതയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി വിധിയുണ്ട്. അത് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 1 മുതല്‍ മെഡി. കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ അനിത നടത്തുന്ന സമരം അഞ്ച് ദിവസം പിന്നിട്ടു.

ഹൈക്കോടതിയുടെ അനുകൂല ഉത്തരവില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. കോടതി ഉത്തരവ് നടപ്പാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം വേണമെന്നുള്ള നിലപാടിലാണ് മെഡി. കോളേജ് അധികൃതര്‍. അനിത കോടതിയലക്ഷ്യത്തിന് കേസ് നല്‍കിയെങ്കിലും ഉത്തരവിനെതിരേ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. നഴ്‌സിങ് ഓഫീസര്‍ അനിതയ്‌ക്ക് വീഴ്ച പറ്റിയതുകൊണ്ടാണ് ജോലിയില്‍ തിരിച്ചെടുക്കാത്തതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കുറ്റപ്പെടുത്തി. ഇതോടെ ഈ വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ ‘പിടിവാശി’ പരസ്യമായി. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച എന്താണെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അക്കാര്യത്തില്‍ തുടര്‍നടപടികളില്ലെന്ന് പി.ബി. അനിത വിശദീകരിക്കുന്നു. ’20 വര്‍ഷമായി മെഡി. കോളജില്‍ ജോലി ചെയ്യുന്നു. ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടുതന്നെ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ്. അവസാന ആശ്രയമായിട്ടാണ് കോടതിയെ സമീപിച്ചത്. കോടതി കുറ്റക്കാരിയല്ലെന്ന് വിധിയെഴുതി. പക്ഷേ ഭരണകൂടം എന്നെ ഇപ്പോഴും കുറ്റക്കാരിയാക്കുന്നു. വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും,’ അനിത ‘ജന്മഭൂമി’യോട് പറഞ്ഞു.

അനിതയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച അതിജീവിത, തെറ്റായ നടപടിയാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിശദീകരിക്കുന്നു. ‘മന്ത്രിയെ നേരിട്ട് കാണാനും വിഷയം അവതരിപ്പിക്കാനും നിരവധി തവണ ശ്രമിച്ചതാണ്. എന്നാല്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നെ സിസ്റ്റര്‍ അനിത സഹായിച്ചു എന്നതാണ് അവര്‍ക്കെതിരെ കണ്ടെത്തിയ കുറ്റം. അക്രമത്തിന് ഇരയായ ആളെ സംരക്ഷിച്ചത് തെറ്റായാണ് സര്‍ക്കാര്‍ ഉള്‍പ്പെടെ കാണുന്നത്. പീഡിപ്പിക്കപ്പെട്ടയാളെ സംരക്ഷിക്കാന്‍ പാടില്ല എന്നതാണ് ഇത് നല്‍കുന്ന സന്ദേശം’ അവര്‍ പറഞ്ഞു. അനിതയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ കഴിയുകയായിരുന്ന യുവതിയെ 2023 മാര്‍ച്ച് 18നാണ് അറ്റന്‍ഡറായ ശശീന്ദ്രന്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് പരാതി പിന്‍വലിക്കാന്‍ ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യ വകുപ്പിനെ സമീപിച്ചു. അതിനിടെയാണ് അതിജീവിതയ്‌ക്ക് അനുകൂലമായി മൊഴി നല്‍കിയ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ അനിതയുടെ സ്ഥലംമാറ്റവുമുണ്ടായത്.

Tags: kozhikode medical collegeHealth Minister Veena Georgestruggling nurseICU torture case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി
Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

Kerala

ആരോഗ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം; മൊഴി എടുക്കണമെന്ന് റെയിൽവേ പോലീസ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Kerala

‘ തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാൻ, കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ത്ത വീണ ജോർജ് രാജി വയ്‌ക്കണം’: രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ 

Kerala

എന്തിനും ഏതിനും ന്യായീകരണം ! കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തെന്ന് വീണ ജോർജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.