Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷനുകള്‍ വരെ നിഷ്‌ക്രിയ ആസ്തി 85 കോടിയിലേറെ

തദ്ദേശഭരണ സ്ഥാപനങ്ങള്‍ പാഴാക്കിയ കോടികള്‍-1

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Apr 6, 2024, 09:04 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാതെ വേണ്ടത്ര പരിശോധനകള്‍ ഇല്ലാതെ പണം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ തട്ടിക്കൂട്ടുമ്പോള്‍ കോടികള്‍ ചെലവിട്ടു നിര്‍മ്മിക്കുന്ന മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ പ്രയോജനമില്ലാതെ നിഷ്‌ക്രിയ ആസ്തി ആയി മാറുന്നു. കൊച്ചിന്‍ കോര്‍പറേഷന്‍ ബ്രഹ്മപുരത്ത് 1.69 കോടി രൂപ മുതല്‍മുടക്കി സ്ഥാപിച്ച ആര്‍ഡിഎഫ് പ്ലാന്റ്, 23 കോടി രൂപയുടെ സ്വീവേജ് പദ്ധതി എന്നിവയെല്ലാം ഉപയോഗശൂന്യമാണെന്നാണ് ‘ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി’ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ളത് കോടിക്കണക്കിന് രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍. ‘ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി’ 2023 ആഗസ്റ്റ് 10-ന് നിയമസഭയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആര്‍ജ്ജിച്ച ആസ്തികളില്‍ പൊതുജനോപകാരപ്രദമല്ലാതെ നിഷ്‌ക്രിയമായി കിടക്കുന്ന ആസ്തികളുടെ സമഗ്ര വിലയിരുത്തലാണ് മുന്നൂറില്‍ അധികം പേജുള്ള റിപ്പോര്‍ട്ടിലുള്ളത്.

ഒറ്റനോട്ടത്തില്‍ 85 കോടിയിലേറെ വിലമതിക്കുന്ന നിഷ്‌ക്രിയ ആസ്തികള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ എട്ടു ജില്ലകളിലെ 166 ഗ്രാമ പഞ്ചായത്ത്, 21 ബ്ലോക്ക് പഞ്ചായത്ത്, രണ്ട് ജില്ലാ പഞ്ചായത്തുകള്‍, 23 നഗരസഭകള്‍, അഞ്ചു കോര്‍പ്പറേഷന്‍ പരിധികളിലായാണ് ഇത്രയും നിഷ്‌ക്രിയ ആസ്തികള്‍.

പ്രധാനമായും ഉല്‍പാദന, സേവന, പശ്ചാത്തല വികസന മേഖലകളില്‍ മുഖ്യമായും 10 ഇനങ്ങളില്‍ ആണ് നിഷ്‌ക്രിയ ആസ്തികള്‍ കൂടുതലുള്ളതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, വ്യവസായ വിപണന കേന്ദ്രങ്ങള്‍, തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ശുദ്ധജലവിതരണ പദ്ധതികള്‍, പകല്‍ വീടുകള്‍, വൃദ്ധസദനങ്ങള്‍, അറവുശാലകള്‍ കാര്‍ഷികോപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് നിഷ്‌ക്രിയ ആസ്തികളില്‍ അധികവും. ‘ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി’ അധ്യക്ഷന്‍ ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയാണ് ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, സ്വീവേജ് പദ്ധതി എന്നിവയില്‍ പലതും പൂര്‍ണ്ണ പരാജയമാണെന്നും ഭൂരിഭാഗം പഞ്ചായത്തുകളിലും മാലിന്യങ്ങള്‍ കുന്നുകൂടുകയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലപ്പുഴ നഗരസഭ 3.3 കോടി മുടക്കി നിര്‍മ്മിച്ച പ്ലാന്റ്, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് 14 ലക്ഷം ചെലവിട്ടു നിര്‍മ്മിച്ച പ്ലാന്റ്, കാസര്‍കോഡ് നഗരസഭ 11 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച പ്ലാന്റ് എന്നിവയും യാതൊരു പ്രയോജനവും ഉണ്ടാക്കിയില്ല. ഇതില്‍ കാസര്‍കോട് നഗരസഭയിലെ പ്ലാന്റ് നഗരസഭതന്നെ പൊളിച്ചുമാറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.

പത്തനംതിട്ട ചിറ്റാറില്‍ നാലു ലക്ഷം രൂപ ചെലവിട്ടു നിര്‍മ്മിച്ച പ്ലാന്റ് നിര്‍മ്മാണത്തിലെ അപാകത മൂലം ഉപയോഗശൂന്യമായി. തിരുവല്ല നഗരസഭ അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച പ്ലാന്റും, മൂന്നര ലക്ഷം രൂപയ്‌ക്ക് ഉറവിട മാലിന്യ സംസ്‌കരണത്തിനായി വാങ്ങിയ പൈപ്പുകള്‍, കമ്പോസ്റ്റ്-ബയോഗ്യാസ് പ്ലാന്റ് ഉപകരണങ്ങള്‍ എന്നിവയും നഗരസഭ വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്ത് കോയിക്കല്‍ ചന്ത കോംപ്ലക്‌സില്‍ നിര്‍മ്മിച്ച 4,39,607 രൂപയുടെ പ്ലാന്റ്, തൊടുപുഴ നഗരസഭയുടെ രണ്ടു ലക്ഷത്തിന്റെ പ്ലാന്റ്, കാസര്‍കോട് പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ 5,43,653 രൂപയുടെ പ്ലാന്റ്(ഇതിന് അനുബന്ധ ചെലവ് ഏഴര ലക്ഷം വേറെയുമുണ്ട്) എന്നിങ്ങനെ പോകുന്നു കണക്കുകള്‍.

ഖരമാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ നിഷ്‌ക്രിയമായി കിടക്കുന്ന ആസ്തികളെ കുറിച്ചുള്ള ഓഡിറ്റ് വിഭാഗത്തിന്റെ അന്വേഷണത്തിനു നിരുത്തരവാദപരവും ആധികാരികമല്ലാത്തതും പരസ്പരവിരുദ്ധവുമായ മറുപടികളാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട.്

 

Tags: Brahmapuram Waste Management'Local Fund Accounts CommitteeCochin CorporationSewage Project
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദം വേണ്ട, മാലിന്യത്തില്‍ നിന്നും സിഎന്‍ജി ഉത്പ്പാദന പദ്ധതിയില്‍ നിന്നും സോണ്ട ഇന്‍ഫ്രാട്ടെക്കിനെ ഒഴിവാക്കി; കരാര്‍ ബിപിസിഎല്ലിന്‌

Ernakulam

ബ്രഹ്മപുരത്തേയ്‌ക്ക് പോയ കൊച്ചി കോര്‍പറേഷന്റെ മാലിന്യലോറി തടഞ്ഞു; നേതൃത്വം നൽകുന്നത് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍

India

സ്വകാര്യ കമ്പനി 2000 കോടിക്ക് നടപ്പാക്കാമെന്നു പറഞ്ഞ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി; 142 കോടിക്ക് നടപ്പാക്കി അഹമ്മദാബാദ് നഗരസഭ

Kerala

ബ്രഹ്‌മപുരം: സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, കൊച്ചി കോര്‍പ്പറേഷന്‍റേത് ഗുരുതര വീഴ്ച; നടപടി സ്വീകരിക്കണമെന്ന് ഫയര്‍ഫോഴ്‌സ്‌

Ernakulam

ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ച് കൊച്ചി കോർപ്പറേഷൻ; ലക്ഷ്യം പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കണം

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

വീട്ടിൽ അതിക്രമിച്ചു കയറി രണ്ടരപവൻ സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies