Categories: Football

കോപ്പ ഡെല്‍ റേയില്‍ ഇന്ന് ഫൈനല്‍

Published by

സെവിയ്യ: സ്പാനിഷ് ഫുട്‌ബോളില്‍ കോപ്പ ഡെല്‍ റേയില്‍ ഇന്ന് കലാശ പോരാട്ടം. അത്‌ലറ്റിക് ക്ലബ്ബും മയോര്‍കയും തമ്മിലാണ് ഏറ്റുമുട്ടല്‍. സെവിയ്യയുടെ ഹോം ഗ്രൗണ്ട് എസ്‌റ്റേഡിയോ ദേ ലാ കാര്‍റ്റൂജയില്‍ ഇന്ന് രാത്രി ഒന്നരയ്‌ക്കാണ് മത്സരം.

സെമിയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ രണ്ട് പാദങ്ങളിലുമായി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റിക് ക്ലബ്ബ് കലാശപ്പോരാട്ടതിന് യോഗ്യരായത്. ആദ്യപാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പിച്ച അത്‌ലറ്റിക് ക്ലബ്ബ് രണ്ടാം പാദത്തില്‍ 3-0ന്റെ തകര്‍പ്പന്‍ ജയം നേടി.

റിയല്‍ സോസിഡാഡിനെ സെമിയില്‍ കീഴടക്കിയാണ് മയോര്‍ക്കയുടെ ഫൈനലിലേക്കുള്ള വരവ്. സെമിയിലെ രണ്ട് പാദങ്ങളും സമനിലയില്‍ പിരിഞ്ഞതോടെ രണ്ടാം പാദ മത്സരത്തിനൊടുവില്‍ ഷൂട്ടൗട്ടിലൂടെയാണ് മയോര്‍ക സോസിഡാഡിനെ തോല്‍പ്പിച്ചത്. ആദ്യ പാദ മത്സരം ഗോള്‍ രഹിതമായി പിരിഞ്ഞപ്പോള്‍ രണ്ടാം പാദ മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഒടുവില്‍ ഷൂട്ടൗട്ടില്‍ മയോര്‍ക അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ സോസിഡാഡ് നാല് ഗോളേ അടിച്ചുള്ളൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by