ദൂരദര്‍ശനില്‍ കേരള സ്റ്റോറി എന്ന സിനിമയുടെ സംപ്രേഷണം നീട്ടിവെയ്ക്കുന്നത് വിസമ്മതിച്ച് കേരള ഹൈക്കോടതി. എന്ന ഓണ്‍ലൈന്‍ മാഗസിന് എഡിറ്ററും സിനിമസംവിധായകനുമായ കെ.ജി. സൂരജ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് ടി.ആര്. രവിയാണ് ഇതില്‍ ദൂരദര്‍ശന്റെ തീരുമാനത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്.
പ്രഖ്യാപിച്ചതുപോലെ ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് കേരള സ്റ്റോറി സംപ്രേഷണം ചെയ്തു. ലവ് ജിഹാദില്‍ കുടുക്കി ഐഎസ്ഐഎസിന് (ഇസ്ലാമിക് സ്റ്റേറ്റ്) വേണ്ടി സിറിയയിലേക്ക് പോരാടാന്‍ കൊണ്ടുപോയ മലയാളി ഹിന്ദുപെണ്‍കുട്ടികളുടെ യാതനകള്‍ വിവരിക്കുന്ന കേരള സ്റ്റോറി ദൂരദര്‍ശനില്‍ ഏപ്രില്‍ അഞ്ചിന് സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദര്ശന് തന്നെ സമൂഹമാധ്യമങ്ങളില്‍ അറിയിച്ചത്.
സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കേരള സ്റ്റോറി റിലീസായ സമയത്ത് കേരളത്തില്‍ തിയറ്റുകള്‍ വിട്ടുകൊടുക്കാത്തത് വലിയ വിവാദമായിരുന്നു. ലവ് ജിഹാദിലൂടെ മുസ്ലിം യുവാക്കള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത കേരളത്തില്‍ നിന്നുള്ള നാല് ഹിന്ദു പെണ്‍കുട്ടികള്‍ സിറിയയിലേക്ക് പോയി ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടുന്നതിന്റെ ഭാഗമായി അനുഭവിക്കുന്ന യാതനകളാണ് ‘കേരള സ്റ്റോറി’യില്‍ ചുരുളഴിയുന്നത്.
വടക്കേയിന്ത്യയില്‍ നിന്നുള്ള താരങ്ങളായ ആദ ശര്‍മ്മ, യോഗിത ബിഹാനി, സോണിയ ബലാനി, സിദ്ധി ഇദ്നാനി എന്നിവരാണ് നാല് മലയാളി ഹിന്ദു പെണ്കുട്ടികളായി വേഷമിടുന്നത്. കോളെജില്‍ മുസ്ലിം യുവാക്കള്‍ ഇവരെ പ്രേമത്തില്‍ കുടുക്കി ഇസ്ലാമാക്കി മാറ്റുകയാണ്. പിന്നീടാണ് ഇവരെ ഐഎസ്ഐഎസ് എന്ന ഇസ്ലാമിക തീവ്രസംഘടനയില്‍ ചേര്‍ക്കുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും കേരള സ്റ്റോറി തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനെതിരെ പ്രതിഷേധസമരം നടന്നിരുന്നു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി, മദ്രാസ് ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സിനിമ വര്‍ഗ്ഗീയ കലാപമുണ്ടാക്കും എന്നായിരുന്നു ഹര്‍ജി. എന്നാല്‍ കോടതികള്‍ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അനുവാദം നല്‍കുകയായിരുന്നു. സിനിമ കളക്ഷനില്‍ റെക്കോഡായിരുന്നു. ഏകദേശം 303 കോടി രൂപയോളം തിയറ്ററുകളില്‍ നിന്നും കളക്ഷന്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: