ന്യൂദല്‍ഹി: രാജ്യത്തെ ടിവി ചാനലുകള്‍ ഒന്നിനു പുറകെ ഒന്നായി പ്രീപോള്‍ സര്‍വ്വേകള്‍ പുറപ്പെടുവിക്കുകയാണ്. എല്ലാറ്റിലും മോദിയ്‌ക്ക് 400ല്‍ പരം സീറ്റുകള്‍ എന്ന് പ്രവചിക്കുമ്പോള്‍ കേരളത്തിലെ മലയാള മനോരമയുടെ ടിവി ചാനല്‍ മാത്രം പറയുന്നത് മോദിക്ക് വിജയം കടുപ്പമായിരിക്കുമെന്നാണ്.
മോദി വിരുദ്ധരായ ഒരു പിടി ദല്‍ഹി മലയാളികളെ പിടിച്ചിരുത്തിയാണ് ഇക്കാര്യം പറയിക്കുന്നത്. ഇക്കുറി മനോരമ മാത്രമല്ല, കേരളത്തില്‍ മാതൃഭൂമിയും ശക്തമായി മോദിക്കെതിരെ വാര്‍ത്തകളും സര്‍വ്വേകളും ചമയ്‌ക്കുകയാണ്. രാജ്യം ഒരു വിധത്തില്‍ ചിന്തിക്കുമ്പോള്‍ നേരെ എതിരായി ചിന്തിക്കുകയാണ് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന മോദി വിരുദ്ധമാധ്യമങ്ങളായ മനോരമയും മാതൃഭൂമിയും.
വളരെ മൃദുഭാഷിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ ബിജെപിയ്‌ക്ക് വേണ്ടി കൊണ്ടുവന്ന് എതിര്‍ക്കാനായി രണ്ടുപേരെ ചര്‍ച്ചയില്‍ ഇരുത്തിയിരിക്കുകയാണ്. ചര്‍ച്ച നിയന്ത്രിക്കുന്ന ആങ്കര്‍ക്കും രാഹുല്‍ ഗാന്ധിയോടാണ് പ്രിയം. ചര്‍ച്ചയില്‍ അഭിപ്രായം പറയുന്നവരില്‍ ഭൂരിഭാഗവും ബിജെപി-മോദി വിരുദ്ധര്‍. ഇത്തരമൊരു ചര്‍ച്ചയുടെ ഫലം ഊഹിക്കാവുന്നതാണല്ലോ. മോദിക്ക് വിജയം കടുപ്പമാകും. ടൈംസ് നൗ സര്‍വ്വേ ഫലം കൂടി പുറത്തുവന്ന ദിവസമാണ് വെള്ളിയാഴ്ച. മോദിയ്‌ക്കും ബിജെപിയ്‌ക്കും എന്‍ഡിഎയ്‌ക്കും 384 സീറ്റുകളാണ് ടൈംസ് നൗ പ്രവചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: