ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയില്‍ യൂണിഫോം അണിഞ്ഞ കുട്ടികള്‍ പങ്കെടുത്തതിന്റെ പേരില്‍ സ്കൂളിനെതിരെ കേസ് എടുത്ത പോലീസിന് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.
യൂണിഫോമിട്ട കുട്ടികള്‍ മോദിയുടെ റോഡ് ഷോയില്‍ പങ്കെടുത്തതിന് സ്കൂളിനെതിരെ എന്തിന് ക്രിമിനില്‍ കേസ് എടുത്തുവെന്ന് ഈ മാസം എട്ടിനകം വിശദീകരിക്കാന്‍ കോയമ്പത്തൂര്‍ പോലീസിനോട് ജസ്റ്റിസ് ജി. ജയചന്ദ്രന് നിര്‍ദേശിച്ചു. ഇതിന്റെ പേരില്‍, ജുവനൈല്‍ നിയമപ്രകാരം തനിക്കെതിരെ പോലീസ് നിരവധി കേസുകളാണ് എടുത്തതെന്നും അവയെല്ലാം റദ്ദാക്കണമെന്നും കാട്ടി പ്രിന്‍സിപ്പല്‍ പുകുല് വടിവ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
വിദ്യാര്‍ത്ഥികളെ ബലമായി പരിപാടിയില്‍ പങ്കെടുപ്പിച്ചുവെന്ന്കാട്ടിയാണ് പോലീസ് കേസെടുത്തത്. ദുരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയാണ് കേസ് എടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റില്‍ നിന്നും കേസ് നടപടികളില്‍ നിന്നും സ്കൂള്‍ അധികൃതര്‍ക്ക് കോടതി നല്കിയ സംരക്ഷണവും ഈ മാസം എട്ടുവരെ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: