തിരുവനന്തപുരത്തുനിന്ന് ബംഗളൂരു, മുംബൈ, ഡല്‍ഹി റൂട്ടുകളില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം 10 ന് ജയ്പൂരില്‍ ചേരുന്ന ഓള് ഇന്ത്യ റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റി യോഗം പരിഗണിക്കുമെന്ന് പ്രതീക്ഷ. കേരളത്തിനായി രണ്ട് പുതിയ ട്രെയിനുകള്‍ കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരു, ഗുവാഹത്തി പ്രതിവാര ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബംഗളൂരു കോയമ്പത്തൂര്‍ ഉദയ എക്സ്പ്രസ് പൊള്ളാച്ചി വഴി പാലക്കാട് വരെ നീട്ടാനുള്ള നിര്‍ദ്ദേശം പാലക്കാട് ഡിവിഷനും മുന്നോട്ടു വച്ചിട്ടുണ്ട്. മുംബൈയില്‍ നിന്നുള്ള യാത്രക്ളേശം പരിഹരിക്കാനും നിര്‍ദ്ദേശങ്ങളുണ്ട്. കന്യാകുമാരി പൂനെ ജയന്തി മുംബൈയിലേക്ക് നീട്ടുക, കൊച്ചുവേളി കുര്‍ള ബൈ വീക്കിലി ആഴ്ചയില്‍ അഞ്ചുദിവസമാക്കുക എന്നിവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍. ആലപ്പി എക്സ്പ്രസ് കൊച്ചുവേളിയിലേക്ക് നീട്ടാനുള്ള ശുപാര്‍ശ ആലപ്പുഴയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഗുണകരമാവും. പരശുറാം എക്സ്പ്രസ് നാഗര്‍കോവില്‍ നിന്ന് കന്യാകുമാരിയിലേക്ക് നീട്ടിയേക്കും. എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന രണ്ട് പുതിയ ട്രെയിനുകള്‍ കോട്ടയത്തേക്ക് നീട്ടാനും ശുപാര്‍ശയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: