മുവാറ്റുപുഴ: പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു. മൂവാറ്റുപുഴ രണ്ടാര്‍കരയിലാണ് അപകടം.
കിഴക്കേകുടിയില്‍ ആമിന (60), പേരക്കുട്ടി ഫര്‍ഹാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. പത്തു വയസുളള ഹന ഫാത്തിമ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
പേരക്കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം നടന്നത്. ഇവര്‍ പതിവായി കുളിക്കുന്ന പുഴയിലായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: