ന്യൂദല്‍ഹി: തന്റെ അടുത്ത സഹായി വഴി അംഗത്വത്തിനായി ബിജെപി സമീപിച്ചെന്ന വ്യാജ ആരോപണത്തില്‍ എഎപി നേതാവും ദല്‍ഹി മന്ത്രിയുമായ അതിഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് (ഇസി) വെള്ളിയാഴ്ച നോട്ടീസ് അയച്ചു. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്കകം നോട്ടീസിന് മറുപടി നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് എഎപി നേതാവിനോട് ആവശ്യപ്പെട്ടു.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിമര്‍ശനം, അവരുടെ നയങ്ങളിലും പരിപാടികളിലും, മുന്‍കാല റെക്കോര്‍ഡുകളിലും പ്രവര്‍ത്തനങ്ങളിലും ഒതുങ്ങും. പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും വിമര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും. മറ്റ് പാര്‍ട്ടികള്‍, മറ്റ് പാര്‍ട്ടികളെയോ അവരുടെ പ്രവര്‍ത്തകരെയോ സ്ഥിരീകരിക്കാത്ത ആരോപണങ്ങളുടെയോ വളച്ചൊടിക്കലിന്റെയോ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുന്നത് ഒഴിവാക്കമെന്ന് ഇസിയുടെ നോട്ടീസില്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തെറ്റായ പ്രസ്താവനകളും വസ്തുതാപരമായ അടിസ്ഥാനരഹിതമായ പ്രസ്താവനകളും നടത്തരുത്. മറ്റ് പാര്‍ട്ടികളെയോ അവരുടെ പ്രവര്‍ത്തകരെയോ സ്ഥിരീകരിക്കാത്ത ആരോപണങ്ങളുടെയോ വളച്ചൊടിക്കലിന്റെയോ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുന്നത് ഒഴിവാക്കുമെന്ന് നോട്ടീസ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ രണ്ടിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അതിഷി തെറ്റിദ്ധരിപ്പിക്കുന്നതും സ്ഥിരീകരിക്കാത്തതുമായ പ്രസ്താവനകള്‍ നടത്തിയെന്ന് ബിജെപിയില്‍ നിന്ന് ഏപ്രില്‍ നാലിന് പരാതി ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: