ഇരിങ്ങാലക്കുട: സര്‍ക്കാര്‍ കലണ്ടറില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം കൊടിയേറ്റം തെറ്റായി അച്ചടിച്ചു. കലണ്ടറില്‍ കൊടിയേറ്റം മാര്‍ച്ച് 25ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 21നാണ് കൊടിയേറ്റം.
സര്‍ക്കാര്‍ കലണ്ടറില്‍ ക്ഷേത്രത്തിലെ ആറാട്ടിന്റെ തീയതിയും തെറ്റായാണ് അച്ചടിച്ചത്. കലണ്ടര്‍ പ്രകാരം ഏപ്രില്‍ നാലിനാണ് ആറാട്ട്. യഥാര്‍ഥത്തില്‍ ഏപ്രില്‍ 21ന് കൊടികയറി മെയ് ഒന്നിനാണ് ആറാട്ട്. ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മേട മാസത്തിലെ ഉത്രം നക്ഷത്രത്തില്‍ കൊടി കയറി തിരുവോണം നക്ഷത്രത്തില്‍ ആറാട്ടോടു കൂടിയാണ് ഉല്‍സവത്തിന് സമാപിക്കുക.
സര്‍ക്കാര്‍ കലണ്ടറില്‍ കൂടല്‍മാണിക്യ ക്ഷേത്രോല്‍സവം തെറ്റായി അച്ചടിച്ചതിന്റെ പേരില്‍ കുറ്റകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: