ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ പഞ്ചാബ് കിംഗിസിന് അവിശ്വസനീയ ജയം. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ മറികടന്ന പഞ്ചാബ് ശരിക്കും ആരാധകര്‍ക്ക് ആവേശജയമാണ് സമ്മാനിച്ചത്. അശുതോഷിന്റെ ഗംഭീര ഇന്നിംഗ്സും പഞ്ചാബിന് കരുത്തേകി. പഞ്ചാബിന്റെ സീസണിലെ രണ്ടാമത്തെ ജയമാണിത്.
പഞ്ചാബ് ക്യാപ്റ്റന്‍ ധവാന് ഒരു റണ്‍ മാത്രം എടുത്ത് ഉമേഷ് യാദവിന്റെ പന്തില്‍ പുറത്തായി. 22 റണ്‍സ് എടുത്ത ബെയര്‍സ്റ്റോയും 35 റണ്‍സ് എടുത്ത പ്രബ്ശിമ്രനും പഞ്ചാബിനെ മുന്നോട്ട് നയിച്ചു എങ്കിലും കൃത്യമായ ഇടവേളകളില്‍ പഞ്ചാബിന്റെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു.
സാം കറന് 5 റണ്‍സ് എടുത്തും 15 റണ്‍സ് എടുത്ത സിക്കന്ദര്‍ റാസയും നിരാശപ്പെടുത്തി. ശശാങ്ക് ആണ് പിന്നീട് പഞ്ചാബിന് പ്രതീക്ഷ നല്‍കിയത്. ശശാങ്ക് 25 പന്തില്‍ നിന്ന് തന്റെ അര്‍ധ സെഞ്ച്വറിയില്‍ എത്തി.
8 പന്തില്‍ 16 റണ്‍സ് എടുത്ത ജിതേഷും പഞ്ചാബിനെ ലക്ഷ്യത്തിന് അടുത്തേക്ക് എത്തിച്ചു. അവസാന 4 ഓവറില്‍ 47 റണ്‍സ് ആയിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. ഇമ്പാക്റ്റ് സബ്ബായി എത്തിയത അശുതോഷും പഞ്ചാബിനായി വേഗത്തില്‍ റണ്‍ കണ്ടെത്തി. ഒമര്‍സായ് എറിഞ്ഞ 17-ാം ഓവറില്‍ 16 റണ്‍സ് വന്നു. ഇതോടെ 2 ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് ആയി.
മോഹിത് എറിഞ്ഞ 19-ാം ഓവറിലും റണ്‍ ഒഴുകി. 18 റണ്‍സ് വന്നു. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 7 റണ്‍സ് മാത്രം. അവസാന ഓവര്‍ എറിയാന്‍ എത്തിയത് ദര്ശന് നാല്‍കണ്ടെ. ആദ്യ പന്തില്‍ അശുതോഷിനെ പുറത്താക്കി. അശുതോഷ് 17 പന്തില്‍ 31 റണ്‍സ് എടുത്തു. 3 സിക്സും 1 ഫോറും അശുതോഷ് അടിച്ചു.
അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ 5 പന്തില്‍ 6 റണ്‍സ്. ഹര്‍പ്രീത് ബ്രാര്‍ ആയിരുന്നു സ്െ്രെടക്കില്‍. അടുത്ത് പന്ത് ഡോട്ട്. 4 പന്തില്‍ 6 എന്നായി. അടുത്ത പന്തില്‍ സിംഗില്‍. 3 പന്തില്‍ 5 റണ്‍സ് എന്നായി. അടുത്ത പന്തില്‍ ശശാങ്ക് ബൗണ്ടറി അടിച്ചു. സ്കോര്‍ സമനിലയില്‍. 2 പന്തില്‍ ജയിക്കാന്‍ ഒരു റണ്‍ എന്നായി. ശശാങ്ക് പഞ്ചാബിനെ ഒരു പന്ത് ശേഷിക്കെ ജയത്തില്‍ എത്തിച്ചു. ശശാങ്ക് 29 പന്തില്‍ 61 റണ്‍സ് എടുത്തു. 4 സിക്സും 6 ഫോറും ശശാങ്ക് അടിച്ചു.
പഞ്ചാബിന് ദൗര്‍ഭാഗ്യമാണെന്ന് പലരും കരുതി. എന്നിരിക്കിലും ശശാങ്കിന്റേയും അശുതോഷിന്റേയും റണ്‍ വേട്ട പഞ്ചാബിനെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റാന്‍ നായകന് ശുഭ്മാന്‍ ഗില്‍ സീസണില്‍ ആദ്യമായി തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന് പുറത്താകാതെ നിന്ന മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ടൈറ്റന്‍സ് 199 റണ്‍സെടുത്തത്.
ഗില്ലിന് പുറമെ കെയ്ന്‍ വില്ല്യംസണ്(26), സായി സുദര്ശന്(33) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ഗില്ലിനൊപ്പം രാഹുല്‍ തേവാട്ടിയ(എട്ട് പന്തില്‍ 23) നടത്തിയ വെടിക്കെട്ടും ടൈറ്റന്‍സിന് ഗുണമായി.
ടോസ് പഞ്ചാബിനായിരുന്നു. അഹമ്മദാബാദിലെ പിച്ചില്‍ എതിരാളികളെ ബാറ്റിങ്ങിന് വിട്ട അവരുടെ പദ്ധതി വ്യക്തമായിരുന്നു. കരുതലോടെ കളിച്ച ശുഭ്മാന്‍ ഗില്‍ ടൈറ്റന്‍സ് ടോട്ടലിന്റെ നെടുന്തൂണാകുകയായിരുന്നു. തകര്‍പ്പന്‍ ബാറ്റിങ്ങിനൊപ്പം വിക്കറ്റ് സംരക്ഷിച്ചുകൊണ്ടുകൂടിയുള്ളതായിരുന്നു ഗില്ലിന്റെ പ്രകടനം. പഞ്ചാബിനായി കാഗിസോ റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍പ്രീത് ബ്രാര്‍ ഒരു വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: