ഷില്ലോങ്: നെരോക്ക എഫ്‌സിക്കെതിരായ മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ സമനില നേടി. രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് ഇന്നലെ സമനിലയില്‍ പിരിഞ്ഞത്. മത്സരത്തില്‍ ശ്രീനിധി സമനല പാലിച്ചത് വിനയായത് മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനാണ്. ശ്രീനിധി നെരോക്കയ്‌ക്കെതിരെ ഇന്നലെ പരാജയപ്പെട്ടിരുന്നെങ്കില്‍ മുഹമ്മദന് ചാമ്പ്യന്‍പട്ടം ലഭിക്കുമായിരുന്നു.
49 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന മുഹമ്മദന് നാളെ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ജേതാക്കളാകും. നാളെ വൈകീട്ട് ഏഴിന് ഷില്ലോങ് ലാജോങ്ങിനെതിരെ അവരുടെ തട്ടകത്തിലാണ് മുഹമ്മദന്‍ എസ് സിയുടെ മത്സരം. അതില്‍ ജയിച്ചാല്‍ പിന്നെ ആര്‍ക്കും ടീമിന്റെ ഒപ്പമെത്താനാവില്ല. ഇന്നലത്തെ സമനിലയോടെ ഒരു പോയിന്റ് കൂടി സ്വന്തമാക്കി ശ്രീനിധിയാണ് മുഹമ്മദന്‍ എസ് സിക്ക് തൊട്ടുപിന്നിലുള്ളത്. അഞ്ച് പോയിന്റ് വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.
ഇന്നലെ നടന്ന മത്സരത്തില്‍ പകുതിയ സമയത്ത് നെരോക്ക എഫ്‌സി ഒമ്പത് പോരുമായി ചുരുങ്ങി. ആദ്യപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് നെരോക്ക പ്രതിരോധതാരം റൊണാള്‍ഡോ സിങ് നോങ്‌ദോംബം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
കളിയില്‍ പക്ഷെ ആദ്യം ഗോളടിച്ചത് നെരോക്കയാണ്. 70-ാം മിനിറ്റില്‍ പെനല്‍റ്റി നേടിയെടുത്ത് വൈഖോം റോഹിത് സിറ് മേയ്‌റ്റേയ് ആണ് ഗോളടിച്ചത്. ഇതോടെ ശ്രീനിധി പരാജയപ്പെട്ടെന്ന് തോന്നിച്ചു. കളിക്ക് 82 മിനിറ്റായപ്പോള്‍ ശ്രീനിധിക്ക് അനുകൂലമായി പെനല്‍റ്റി. കിക്കെടുത്ത ഡേവിഡ് കസ്റ്റെന്‍ഡ ഗോളടിച്ചു. ഈ ഗോളോടെ താരം നിലവിലെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി ഡെവിഡ് കാസ്‌റ്റെന്‍ഡ മുനോസ് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: