Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാഞ്ഞുപോയ മണ്ഡലങ്ങള്‍; മലപ്പുറം അതേ പേരില്‍ തിരിച്ചുവന്നു

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 4, 2024, 08:28 am IST
inKerala

 

മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ നാല് തവണയാണ് ലോക്‌സഭയില്‍ എത്തിയത്. നാലും നാല് മണ്ഡലങ്ങളില്‍നിന്ന്. 1957ല്‍ തിരുവല്ല, 62ല്‍ അമ്പലപ്പുഴ, 87ല്‍ പീരുമേട്, 2004ല്‍ തിരുവനന്തപുരം. ആദ്യ മൂന്ന് മണ്ഡലങ്ങളും ഇന്നില്ല. പികെവി ജയിച്ചാല്‍ മണ്ഡലം ഇല്ലാതാകുമെന്ന് ചുരുക്കം.തിരുവനന്തപുരം മാത്രമാണ് അതിനൊരപവാദം. 2004ല്‍ പികെവിയെ ജയിപ്പിച്ച തിരുവനന്തപുരം ഇപ്പോഴുമുണ്ട്. പക്ഷെ, കാലാവധി പൂര്‍ത്തിയാക്കാതെ പികെവി വിടപറഞ്ഞു എന്നത് മറ്റൊരുകാര്യം. ഒരു വര്‍ഷം മാത്രമാണ് തിരുവനന്തപുരത്തിന്റെ പ്രതിനിധിയാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. 2005ല്‍ അദ്ദേഹം അന്തരിച്ചു.

സുശീല ഗോപാലന്‍ ജയിച്ച രണ്ട് മണ്ഡലങ്ങള്‍ ഇല്ലാതായവയുടെ പട്ടികയിലാണ്. അമ്പലപ്പുഴയും ചിറയിന്‍കീഴും.കേരളത്തിലെ പന്ത്രണ്ട് ലോകസഭാ മണ്ഡലങ്ങളാണ് വിവിധ കാലഘട്ടങ്ങളിലായി ഇല്ലാതായത്. രണ്ട് മുഖ്യമന്ത്രിമാരെ, പനമ്പള്ളി ഗോവിന്ദമേനോന്‍ (62, 67), കെ. കരുണാകരന്‍ (99) ലോകസഭയിലെത്തിച്ച മുകുന്ദപുരം, രാഷ്‌ട്രപതിയായിരുന്ന കെ.ആര്‍. നാരായണനെ തുടര്‍ച്ചയായി മൂന്നു തവണ ജയിപ്പിച്ച ഒറ്റപ്പാലം, വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന പി.സി. തോമസ് തുടര്‍ച്ചയായി ആറു തവണ ജയിച്ച മൂവാറ്റുപുഴ, മുസ്ലിംലീഗിന്റെ കുത്തക സീറ്റായ മഞ്ചേരി, കൊടിക്കുന്നില്‍ സുരേഷ് നാലു തവണ ജയിച്ച അടൂര്‍, വയലാര്‍ രവി, സുശീല ഗോപാലന്‍, വര്‍ക്കല രാധാകൃഷ്ണന്‍, എ.എ. റഹിം, തലേക്കുന്നേല്‍ ബഷീര്‍ എന്നിവരൊക്കെ പ്രതിനിധീകരിച്ച ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങളാണ് 2009 മുതല്‍ ഇല്ലാതായത്.
ബിജെപി മുന്നണി ജയിച്ച ഏക മണ്ഡലം എന്ന പ്രത്യേകതയും മൂവാറ്റുപുഴയ്‌ക്കുണ്ട്.
1951 മുതല്‍ 71 വരെ അഞ്ചുപേരെ പാര്‍ലമെന്റില്‍ എത്തിച്ച തലശ്ശേരിയാണ് അതിനും മുമ്പേ ഇല്ലാതായതില്‍ പ്രമുഖ മണ്ഡലം. കെ. കേളപ്പന്റെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ നെട്ടൂര്‍ പി. ദാമോദരനായിരുന്നു തലശ്ശേരിയുടെ ആദ്യ എംപി. 57ല്‍ കോണ്‍ഗ്രസിന്റെ എം.കെ. ജിനചന്ദ്രന്‍ ജയിച്ചു. 62ല്‍ സിപിഐ സ്വതന്ത്രനായി സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാടും 67ല്‍ സിപിഎമ്മിന്റെ പാട്യം ഗോപാലനും 71ല്‍ സിപിഐയുടെ സി.കെ. ചന്ദ്രപ്പനും തലശ്ശേരിയെ പ്രതിനിധീകരിച്ചു.
57 മുതല്‍ 71 വരെ നിലവിലുണ്ടായിരുന്ന മണ്ഡലമാണ് അമ്പലപ്പുഴ. പികെവിക്ക് (62) പുറമെ സുശീല ഗോപാലനും (67) പി.ടി. പുന്നൂസും (57) കെ. ബാലകൃഷ്ണനും (71) പ്രതിനിധീകരിച്ച മണ്ഡലം.ജനതാഭരണകാലത്ത് തൊഴില്‍മന്ത്രിയായിരുന്ന ജി. രവീന്ദ്രവര്‍മ 62ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മണ്ഡലമായിരുന്നു തിരുവല്ല. പികെവിയും (57) സി.പി. മാത്തനും (51) ആയിരുന്നു അതിനുമുന്‍പ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
1967ല്‍ പികെവിയും 71ല്‍ എം.എ. ജോസഫും ജയിച്ച പീരുമേടും ഇപ്പോഴില്ല.1951ല്‍ മാത്രം നിലവിലുണ്ടായിരുന്ന മണ്ഡലങ്ങളാണ് മീനച്ചിലും കൊടുങ്ങല്ലൂരും മലപ്പുറവും. പി.ടി. ചാക്കോയെ ജയിപ്പിച്ച മീനച്ചിലില്‍ അദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്ന് 53ല്‍ ഉപതെരഞ്ഞെടുപ്പും നടന്നു. അതേസമയം 1951ല്‍ ഉണ്ടായിരുന്ന മലപ്പുറം 2009ല്‍ അതേ പേരില്‍ തിരിച്ചുവരികയും ചെയ്തു.

Tags: P.C ThomasModiyude GuaranteeP K Vasudevan Nair
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐക്യ കേരള കോണ്‍ഗ്രസ് നിലവില്‍ വരണം, ‘നിര്‍ബന്ധിച്ചാല്‍’ തങ്ങള്‍ നയിക്കാമെന്ന ആശയവുമായി പി സി തോമസ്

India

നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ബില്‍ ഗേറ്റ്‌സ്

India

അഭ്രപാളികളിലെ താരങ്ങൾ മാത്രമല്ല വലുത് , ഓട വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളും മോദിജിയുടെ വിശിഷ്ടാതിഥികളിൽ ഉൾപ്പെടുന്നു ; ഇതാണ് നരേന്ദ്ര ഭാരതം

India

ഈ നൂറ്റാണ്ടിൽ ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന വേളയിൽ മോദിജിയുടെ സത്യപ്രതിജ്ഞയ്‌ക്ക് വലിയ പങ്കുണ്ട്

Business

ഓഹരി വിപണി തിരിച്ചുകയറി ; മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നേട്ടം

പുതിയ വാര്‍ത്തകള്‍

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.