ന്യൂദല്‍ഹി: ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മലയാളി ഇതിഹാസമായിരുന്ന ഷൈനി വില്സന് ഏഷ്യന്‍ അത്ലറ്റിക് കമ്മിഷന് അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2024-28 വരെ നാല് വര്‍ഷത്തേക്ക് പദവിയിലുണ്ടാകും. ഏഷ്യന്‍ അത്ലറ്റിക് കമ്മിഷന് അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിര്‍ച്വല്‍ യോഗത്തിലാണ് ഷൈനി വില്‍സന്റെ നാമനിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.
ഭാരതത്തെ പ്രതിനിധാനം ചെയ്ത് നാല് ഒളിംപിക്സുകളിലാണ് ഷൈനി വില്‍സണ്‍ പങ്കെടുത്തിട്ടുള്ളത്. 1984 ലോസ് ആഞ്ചെലെസ്, 1988 സിയോള്‍, 1992 ബാഴ്സിലോണ, 1996 അറ്റ്ലാന്റ ഒളിംപിക്സുകളിലാണ് ഷൈനി വില്സന് പങ്കെടുത്തിട്ടുള്ളത്. ഇത് കൂടാതെ മൂന്ന് ഏഷ്യന്‍ ഗെയിംസുകളിലും ആറ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും ഏഴ് സാഫ് ഗെയിംസിലും താരം ഭാരതത്തിനായി ട്രാക്കിലിറങ്ങി. ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ട്രാക്കില്‍ നിന്നും നേടിയിട്ടുണ്ട്. ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റ്സില്‍ ഏഴ് സ്വര്‍ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കിയതാണ് ഷൈനിയുടെ മറ്റൊരു നേട്ടം.
പ്രസവം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ട്രാക്കിലിറങ്ങിയ ഷൈനി 800 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചത് വലിയ സംഭവമായാണ് കായികലോകം ആഘോഷിച്ചത്. സ്ത്രീശാക്തീകരണത്തിന് പ്രചോദനം നല്കിയ സംഭവമായാണ് ഇതിനെ വാഴ്ത്തപ്പെടുന്നത്. ഒളിംപിക് പരേഡില്‍ ഭാരത പതാകയേന്തിയ ആദ്യ വനിതയും ഷൈനിയാണ്. 1992 ബാഴ്സിലോണ ഒളിംപിക്സിലാണ് ഷൈനി ഒളിംപിക്സ് പരേഡില്‍ ദേശീയ പതാക വാഹകയായത്. 1995ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച ഷൈനിയെ 1998ല്‍ രാഷ്ട്രം പത്മശ്രീ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: