കോട്ടയം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിച്ചു. ടിഎച്ച്എസ്എല്‍സി, വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയവും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട് . ഇതിനിടെ ഇലക്ഷന്‍ പരിശീലനം കൂടെ നടക്കുന്നത് മൂല്യനിര്‍ണ്ണയം താളം തെറ്റിക്കുമോ എന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി അധ്യാപകരോട് തിരഞ്ഞെടുപ്പ് പരിശീല പരിപാടിയില്‍ പങ്കെടുക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എസ്എസ്എല്‍സിക്ക് 38.5 ലക്ഷം ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പങ്കെടുക്കുന്നു. ഹയര്‍ സെക്കന്‍ഡറിക്ക് 77 ക്യാമ്പും 25,000 ഓളം അധ്യാപകരും. 8.5 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ 52 ലക്ഷത്തിലധികം ഉത്തരക്കടലാസുകളാണ് ഒന്നും രണ്ടും വര്‍ഷങ്ങളിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്‌ക്ക് മൂല്യനിര്‍ണയം നടത്താനുള്ളത്. മേില്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: