പാട്ന: ക്വാട്ട നിശ്ചയിച്ച് സീറ്റ് വിതരണം ചെയ്യാന്‍ ബിജെപി റേഷന്‍ കടയല്ലെന്ന് പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന്. സീറ്റ് നിര്‍ണയത്തില്‍ മുസ്ലിം വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന പരാമര്‍ശത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സബ് കാ സാഥ് സബ് കാ വികാസ് എന്നതാണ് മോദിസര്‍ക്കാരിന്റെ മുദ്രാവാക്യം. അതില്‍ മതവിവേചനമില്ല. ജാതി വിവേചനമില്ല. എല്ലാവര്ക്കും ക്ഷേമമുറപ്പിക്കുന്ന സര്‍ക്കാരാണിത്. ലോക്സഭയില്‍ മുസ്ലീങ്ങള്‍ കൂടുതലായി വന്നാല്‍ മുസ്ലിം ക്ഷേമം ഉറപ്പാകുമോ? നാളിതുവരെയുള്ള സര്‍ക്കാരുകളില്‍ മുസ്ലിം ജനവിഭാഗത്തിന് മറ്റുള്ളവര്‍ക്കൊപ്പം പരിഗണന ലഭിച്ചത് മോദി സര്‍ക്കാരിന്റെ കാലത്താണ്, ഹുസൈന് പറഞ്ഞു.
അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്ന്നതാണല്ലോ മുസ്ലിങ്ങള്‍ അനുഭവിച്ച ഏറ്റവും വലിയ ദുരന്തമായി നിങ്ങള്‍ വ്യാഖ്യാനിക്കുന്നത്. ഇനി അതാണ് ശരിയെങ്കില്‍ അക്കാലത്ത് കോണ്‍ഗ്രസാണ് രാജ്യം ഭരിച്ചത്. നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. ഏറ്റവുംകൂടുതല്‍ മുസ്ലിം പ്രാതിനിധ്യമുള്ള സര്‍ക്കാരായിരുന്നു അത്, ഷാനവാസ് പറഞ്ഞു.
ബിഹാറില്‍ പതിനേഴ് സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. ഒരു എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുസ്ലിമാണ്. മതം നോക്കിയല്ല പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. യോഗ്യതയാണ് മാനദണ്ഡം. 1990ല്‍ കിഷന്‍ഗഞ്ചില്‍ നിന്ന് പാര്‍ട്ടി എന്നെ എംപിയാക്കി. ഇപ്പോള്‍ ഈ സീറ്റ് ഘടകകക്ഷിയായ ജനതാദള്‍ യുണൈറ്റഡിനാണ്. മുജാഹിദ് ആലം ഇവിടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അദ്ദേഹം വിജയിക്കും, ഹുസൈന് പറഞ്ഞു.
പാര്‍ട്ടി താങ്കള്‍ക്കും സീറ്റ് നല്കിയില്ലല്ലോ എന്ന ചോദ്യത്തിന് എന്നെ രണ്ടു തവണ എംപിയാക്കിയത് ബിജെപിയാണെന്ന് അദ്ദേഹം മറുപടി നല്കി. ഞാന്‍ ആറ് തവണ എംപിയായി. കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. സംസ്ഥാന മന്ത്രിസഭയില്‍ അംഗമാകാനും അവസരം തന്നു. ദേശീയ വക്താവെന്ന നിലയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനും പാര്‍ട്ടി എന്നെ നിയോഗിച്ചു, അദ്ദേഹം
പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: