ന്യൂദല്‍ഹി : കെജ്രിവാളിന്റെ ശരീരഭാരം നാലരക്കിലോയോളം കുറഞ്ഞെന്നും അദ്ദേഹത്തിന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരിലായിത്തുടങ്ങിയെന്നുമുള്ള അടുത്ത നുണയുമായി ആം ആദ്മി നേതാവ് അതിഷി മര്‍ലേന. എന്നാല്‍ അരവിന്ദ് കെജ്രിവാളിന് യാതൊരു കുഴപ്പവും ഇല്ലെന്നും ആരോഗ്യം നല്ല നിലയിലാണെന്നും തീഹാര്‍ ജയില്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Tihar Jail issues a statement -On arrival on 01.04.2024, Arvind Kejriwal was examined by two Doctors and all vitals were normal. Also, his weight is constant at 65 Kg, since arrival to jail and till date. Home-cooked food is being provided as per Court order. His vital…
— ANI (@ANI) April 3, 2024
കെജ്രിവാള്‍ ഏപ്രില്‍ ഒന്നിന് ജയിലില്‍ വന്നത് മുതല്‍ ഇതുവരെ അദ്ദേഹത്തിന്റെ ശരീരഭാരം 65 കിലോഗ്രാം തന്നെയാണെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രണ്ട് ഡോക്ടര്‍മാര്‍ അരവിന്ദ് കെജ്രിവാളിനെ പരിശോധിച്ചെന്നും അദ്ദേഹത്തിന്റെ ശരീരത്തിന്റെ പ്രവര്‍ത്തനം സുഗമമാണെന്നും തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. തീഹാര്‍ ജയില്‍ അധികൃതരുടെ ഈ അറിയിപ്പ് എഎന്‍ ഐ വാര്‍ത്താ ഏജന്‍സി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് അതിഷി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ജയിലില്‍ നിന്നും ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് പറഞ്ഞ് ഒരു പേപ്പര്‍ വാര്‍ത്താക്കുറിപ്പില്‍ അതിഷി കാണിച്ചിരുന്നു. എന്നാല്‍ തടങ്കലില്‍ പേപ്പര്‍ പോലും ഉപയോഗിക്കാന്‍ അവസരം നല്‍കാതിരിക്കെ എങ്ങിനെയാണ് അരവിന്ദ് കെജ്രിവാള്‍ പേപ്പറില്‍ ഉത്തരവുകള്‍ നല്കിയതെന്ന ചോദ്യം ദല്‍ഹി പൊലീസ് ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണ് അതിഷി. ബിജെപിയില്‍ ചേരാന്‍ തന്നെ ചിലര്‍ പ്രലോഭനംകാട്ടി സമീപിച്ചെന്ന അതിഷിയുടെ മറ്റൊരു വ്യാജവാര്‍ത്തയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുകയാണ് ബിജെപിയുടെ ദല്‍ഹി യൂണിറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: