അദാനിയുടെ കമ്പനിയില്‍ മുകേഷ് അംബാനി മൂലധനം നിക്ഷേപിച്ചത് വലിയ വാര്‍ത്തയായിരുന്നു. അദാനിയുടെ ഊര്ജ്ജനിര്മ്മാണക്കമ്പനിയായ അദാനി പവറിന്റെ 26 ശതമാനം ഓഹരിയാണ് അംബാനി സ്വന്തമാക്കിയത്.
അദാനി പവറിന്റെ ഉപസ്ഥാപനമായ മഹാന് എനര്‍ജി ലിമിറ്റഡില്‍ 50 കോടി രൂപയാണ് അംബാനി നിക്ഷേപിച്ചിരിക്കുന്നത്. അംബാനി അവരുടെ ആവശ്യങ്ങള്‍ക്കുള്ള 500 മെഗാവാട്ട് തെര്‍മല്‍ പവര്‍ അദാനി പവറില്‍ നിന്നും വാങ്ങും. ഇത് പ്രകാരം മഹാന്റെ 26 ശതമാനം ഓഹരികള്‍ മുകേഷ് അംബാനിയുടെ പക്കലായിരിക്കും.
പൊതുവേ വന്‍കിട ബിസിനസുകാര്‍ പരസ്പരം പോരടിക്കുമ്പോഴാണ് ഊര്‍ജ്ജമേഖലയില്‍ സ്വന്തമായി കമ്പനി ആരംഭിക്കാതെ അദാനിയുടെ കമ്പനിയില്‍ 26 ശതമാനം ഓഹരി അംബാനി വാങ്ങിയത്. ഇതോടെ ഓഹരി വിപണിയില്‍ അദാനി പവറിന്റെ ഓഹരി വില ബുധനാഴ്ച മാത്രം അഞ്ച് ശതമാനം ഉയര്‍ന്നു. ഏകദേശം 29 രൂപ 40 പൈസയുടെ നേട്ടം.
മാര്‍ച്ച് 28ന് 517 രൂപയില്‍ നിന്നിരുന്ന ഓഹരിവില അഞ്ച് നാല് ദിവസം കൊണ്ട് 617 രൂപയില്‍ എത്തിനില്‍ക്കുകയാണ്. നാല് ദിവസത്തില്‍ 100 രൂപയുടെ കയറ്റം. ഓഹരിവിലയില്‍ ഏകദേശം 18 ശതമാനം കുതിപ്പ്. ബ്രേക്കൗട്ട് മേഖലയിലേക്ക് ഓഹരി കുതിച്ചിരിക്കുകയാണെന്ന് പറയുന്നു. വരും ദിവസങ്ങളിലും ഈ ഓഹരി കുതിച്ചയരുമെന്ന് തന്നെ കരുതുന്നു. കാരണം പൊതുവെ ഊര്‍ജ്ജമേഖലയില്‍ ഡിമാന്റ് കൂടിവരികയാണ്. ഹരിതോര്‍ജ്ജം ഉള്‍പ്പെടെയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അദാനി പവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: