ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യാമുന്നണിയ്ക്ക് തിരിച്ചടി. ഇവിടെ ഇന്ത്യാമുന്നണിയിലെ അംഗങ്ങളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ തല്ലായതോടെയാണ് ബിജെപിയ്ക്കെതിരെ രൂപീകരിച്ച ഇന്ത്യാമുന്നണിയ്ക്ക് ജമ്മു കശ്മീരില്‍ തിരിച്ചടിയായത്.
പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി പരസ്യമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്കെതിരെ രംഗത്തെത്തി. ആകെ അഞ്ച് ലോക്സഭാ സീറ്റുകളാണ് ജമ്മു കശ്മീരില്‍ ഉള്ളത്. ദ്ദംപൂര്, ജമ്മു , അനന്ത് നാഗ് രജൗറി, ശ്രീനഗര്‍, ബാരാമുള്ള എന്നിങ്ങനെയാണ് ഈ അഞ്ച് ലോക്സഭാ സീറ്റുകള്‍. ഇതില്‍ കശ്മീരിലെ മൂന്ന് ലോക് സഭാ സീറ്റുകളിലേക്ക് തങ്ങള്‍ മത്സരിക്കുമെന്ന ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയാണ് മെഹ് ബൂബ മുഫ്തിയെ ചൊടിപ്പിച്ചത്. താനുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ഒമര്‍ അബ്ദുള്ള കാര്യങ്ങള്‍ തീരുമാനിച്ചതാണ് മെഹ്ബൂബ മുഫ്തിയെ ചൊടിപ്പിച്ചത്.
ഇതോടെയാണ് തങ്ങള്‍ തനിയെ മത്സരിക്കുമെന്ന് മെഹ്ബൂബ മുഫ്തി പ്രഖ്യാപിച്ചത്. വാസ്വവത്തില് ഞങ്ങള്‍ വിശാല താല്പര്യം കണക്കിലെടുത്ത് ലോക് സഭയിലേക്ക് മത്സരിക്കേണ്ടെന്ന് കരുതിയതാണ്. എന്നാല്‍ പിഡിപി നിലനില്‍ക്കുന്നില്ലെന്ന ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന ശരിക്കും വേദനിപ്പിച്ചു- മെഹ്ബൂബ മുഫ്തി പറയുന്നു. ഇതോടെയാണ് പിഡിപി തനിയെ മത്സരിക്കാന്‍ തീരുമാനിച്ചത്.
“ഇന്ത്യാമുന്നണിയുടെ സഖ്യ ഫോര്‍മുലയനുസരിച്ച് മൂന്ന് സീറ്റുകളിലേക്ക് ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി കശ്മീരിലെ അഞ്ചു സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികള മത്സരിപ്പിക്കണമെങ്കില്‍ മെഹ്ബൂബ മുഫ്തിക്ക് അങ്ങിനെ ചെയ്യാം,”- ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ബിജെപിയ്ക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാമുന്നണിയില്‍ അംഗങ്ങളാണ് ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും മെഹ്ബൂബ മുഫ്തിയുടെ പിഡിപിയും. നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിഡിപിയുടെയും തമ്മില്‍ത്തല്ല് ജമ്മു കശ്മീരില്‍ അടുത്തുതന്നെ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്ത്യാമുന്നണിക്ക് പ്രതികൂലമായി ബാധിക്കും.
ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടങ്ങളിലായാണ് ലോക്സഭായിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ഉഏപ്രില് 19ന് (ഉദ്ദംപൂര്‍) , ഏപ്രില്‍ 26ന് (ജമ്മു ), മെയ് 7ന് (അനന്ത് നാഗ്-രജൗറി), മെയ് 13ന് (ശ്രീനഗര്‍) മെയ് 20ന് (ബാരാമുള്ള) എന്നിങ്ങനെയാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: