പട്ന: ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ സുശീല്‍ കുമാര്‍ മോദിയുടെ പേരില്ലായിരുന്നു. ഇപ്പോള്‍ ലോകസഭാ സ്ഥാനാര്‍ത്ഥി പട്ടികയിലും ഇല്ല.
മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയെ അവഗണിക്കുന്നു എന്ന നിലയില്‍ വാര്‍ത്തകളും വന്നു. എല്ലാത്തിനും മറുപടി സാമൂഹ്യമാധ്യമത്തിലൂടെ അദ്ദേഹം മറുപടി പറഞ്ഞു. ക്യാന്‍സര്‍ രോഗവുമായി മല്ലിടുന്നതിനാലാണ് താന്‍ മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും എല്ലാം പ്രധാനമന്ത്രിക്ക് അറിയാമെന്നും സുശില്‍ കുമാര്‍ എക്സില്‍ കുറിച്ചു.
കഴിഞ്ഞ ആറ് മാസങ്ങളായി താന്‍ ക്യാന്‍സര്‍ ചികിത്സയിലാണെന്നും അറിയിച്ചു.
‘കഴിഞ്ഞ ആറ് മാസമായി ഞാന്‍ ക്യാന്‍സറുമായി മല്ലിടുകയാണ്. ഇപ്പോള്‍ ഇക്കാര്യം ജനങ്ങളോട് പറയേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു. ലോക്സഭാ തിര!ഞ്ഞെടുപ്പില്‍ കാര്യമായൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ല. എല്ലാം പ്രധാനമന്ത്രിയോട് പറഞ്ഞു. എല്ലായ്പ്പോഴും രാജ്യത്തോടും ബിഹാറിനോടും പാര്‍ട്ടിയോടും നന്ദിയുള്ളവനായിരിക്കും, സുശില്‍ കുമാര്‍ എക്സില്‍ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: