ന്യൂദൽഹി: ബിജെപിയുടെ ദൽഹി ഘടകം മുതിർന്ന എഎപി നേതാവ് അതിഷിക്ക് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. പാർട്ടിയിൽ ചേരാൻ വളരെ അടുത്ത വ്യക്തി മുഖേന തന്നെ ബിജെപി സമീപിച്ചുവെന്ന അവകാശവാദത്തിന് പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആതിഷിയുടെ അവകാശവാദത്തിന് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മാനനഷ്ടത്തിന് നോട്ടീസ് അയച്ചതായി ദൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒരു ദിവസം മുമ്പ് താനടക്കം നാല് മുതിർന്ന എഎപി നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്നായിരുന്നു നിർദേശം വന്നിരുന്നതെന്ന് ദൽഹി മന്ത്രി അവകാശപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: