തൃശൂര്‍: എതിരാളിയുടെ തട്ടകത്തില്‍ കയറി ആക്രമിക്കുക എന്നത് തെരഞ്ഞെടുപ്പ് പോരിന്റെ തന്ത്രമാണ്. അതാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ചെയ്തത്. ഇടത് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ തട്ടകമായ അന്തിക്കാട് സുരേഷ് ഗോപി എത്തിയത് സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ വോട്ടുറപ്പിക്കാനാണ്.
സത്യന്‍ അന്തിക്കാട്-സുരേഷ് ഗോപി കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും കുറച്ചധികം നീണ്ടുപോയി. ഏറെക്കാലം സിനിമയില്‍ ജോലി ചെയ്തവരുടെ കൂടിക്കാഴ്ചയില്‍ രാഷ്‌ട്രീയത്തോടൊപ്പം സ്വാഭാവികമായും സിനിമയും ചര്‍ച്ചാവിഷയമായി. പിന്നീട് സത്യന്‍ അന്തിക്കാട് പറമ്പില്‍ നിന്നും വിളയിച്ചെടുത്ത പച്ചക്കറികള്‍ കൊണ്ട് സത്യന്‍ അന്തിക്കാടിന്റെ ഭാര്യ നിമ്മി സത്യന്‍ ഉണ്ടാക്കിയ കറികള്‍ കൂട്ടി ഉച്ചയൂണും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. സംഭാഷണങ്ങള്‍ക്കിടയില്‍ സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും കൂടെക്കൂടി.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധായകനായി അരങ്ങേറിയ സിനിമയില്‍ നായക വേഷം അണിഞ്ഞത് സുരേഷ് ഗോപിയായിരുന്നു. ‘വരനെ ആവശ്യമുണ്ട്’ എന്ന ഈ സിനിമ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തിരുന്നു. 1986ല്‍ ഇറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ ടി.പി. ബാലഗോപാലന്‍ എംഎ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി സിനിമരംഗത്ത് അരങ്ങേറ്റം കുറിച്ചത് എന്നും ശ്രദ്ധേയമാണ്. സത്യന്‍ അന്തിക്കാടിന്റെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: